മലയാള സിനിമാ ലോകത്ത് ഒരു കാലയളവിൽ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു നടി സിത്താര. നായികയായും അതെ പോലെ സഹനടിയുമായും നിരവധി ചിത്രങ്ങളിലാണ് സിത്താര തിളങ്ങിയത്. അതെ പോലെ തന്നെ മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും തിളങ്ങിയിരുന്ന താരത്തിന് അനേകം ആരാധകരാണ് ഉണ്ടായിരുന്നത്. സ്റ്റൈല്‍മന്നല്‍ രജനീകാന്ത് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി തമിഴകത്തും വളരെ വലിയ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. താരരാജാവ് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്കൊപ്പവും സിത്താര അഭിനയിച്ചിട്ടുണ്ട്.
ശാലീന സുന്ദരിയായി മലയാളത്തിൽ മിന്നി തിളങ്ങിയ താരം ചാണക്യന്, നാടുവാഴികള്‍, മഴവില്‍ക്കാവടി, വചനം, ഗുരു, ചമയം, തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ വളരെ മനോഹരമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഈ പ്രകടനം കാഴ്ച വെച്ചിരുന്ന സമയത്ത് നടി ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമയിലേക്ക്തന്നെ തിരികെ എത്തുകയായിരുന്നു. എന്നാൽ സിനിമയിലേക്ക് പ്രവേശിച്ച് ഇത്രയും വര്‍ഷമായിട്ടും സിത്താര ഇപ്പോഴും അവിവാഹിതയാണ്. വയസ്സ് നാല്‍പ്പത്തിയെട്ട് ആയിട്ടും എന്തുകൊണ്ടാണ് താന്‍ ഇത്രയും നാളുകളായി വിവാഹിതയായില്ല എന്നതിനെ കുറിച്ച് അടുത്ത സമയത്ത് താരം തന്നെ തുറന്ന് പറഞ്ഞിരിന്നു.സിത്താരയുടെ ഈ തുറന്ന് പറച്ചില്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു.
ചെറുപ്പത്തിൽ തന്നെ വിവാഹിത ആവുന്നതില്‍ തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നുവെന്നും ആ തീരുമാനത്തില്‍ തന്നെ ഞാന്‍ ഉറച്ചിരുന്നുവെന്നും. അച്ഛനുമായി താന്‍ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. അപ്രതീക്ഷിതമായുണ്ടായ അച്ഛന്റെ വിയോഗത്തിന് ശേഷം തനിക്ക് വിവാഹത്തിനൊന്നും താത്പര്യമുണ്ടായിരുന്നില്ല എന്നാണ് താരം വെളിപ്പെടുത്തിയത്.അതിന് ശേഷം ഒറ്റക്കുള്ള ജീവിതവുമായി താന്‍ പതുക്കെ പതുക്കെ പൊരുത്തപ്പെട്ടുവെന്ന് പറഞ്ഞ സിത്താര അതിനാലാണ് വിവാഹം നടക്കാതെ പോയതെന്ന് പറയുകയും ചെയ്തു. അതേ സമയം തനിക്ക് ഒരു പ്രണയം നേരത്തേ ഉണ്ടായിരുന്നു എന്ന് പറഞ്ഞ താരം അതാരാണെന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല.