Categories: ActressCelebrities

ഇപ്പോൾ വയസ്സ് 48, പ്രണയമുണ്ടായിട്ടും വിവാഹം നടന്നില്ല, മനസ്സ് തുറന്ന് സിത്താര

മലയാള സിനിമാ ലോകത്ത് ഒരു കാലയളവിൽ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു നടി സിത്താര. നായികയായും അതെ പോലെ  സഹനടിയുമായും നിരവധി ചിത്രങ്ങളിലാണ് സിത്താര തിളങ്ങിയത്. അതെ പോലെ തന്നെ  മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും തിളങ്ങിയിരുന്ന താരത്തിന് അനേകം ആരാധകരാണ് ഉണ്ടായിരുന്നത്. സ്റ്റൈല്‍മന്നല്‍ രജനീകാന്ത് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി തമിഴകത്തും വളരെ വലിയ കഥാപാത്രങ്ങൾ  കൈകാര്യം ചെയ്തിട്ടുണ്ട്. താരരാജാവ് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്കൊപ്പവും സിത്താര അഭിനയിച്ചിട്ടുണ്ട്.

 

sithara-

 

ശാലീന സുന്ദരിയായി മലയാളത്തിൽ  മിന്നി തിളങ്ങിയ  താരം ചാണക്യന്‍, നാടുവാഴികള്‍, മഴവില്‍ക്കാവടി, വചനം, ഗുരു, ചമയം, തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ വളരെ മനോഹരമായ  പ്രകടനമാണ് കാഴ്ചവെച്ചത്. ഈ  പ്രകടനം കാഴ്ച വെച്ചിരുന്ന സമയത്ത് നടി ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമയിലേക്ക്തന്നെ തിരികെ എത്തുകയായിരുന്നു. എന്നാൽ  സിനിമയിലേക്ക് പ്രവേശിച്ച്  ഇത്രയും വര്‍ഷമായിട്ടും സിത്താര ഇപ്പോഴും അവിവാഹിതയാണ്. വയസ്സ് നാല്‍പ്പത്തിയെട്ട് ആയിട്ടും എന്തുകൊണ്ടാണ് താന്‍ ഇത്രയും നാളുകളായി വിവാഹിതയായില്ല എന്നതിനെ കുറിച്ച്‌  അടുത്ത സമയത്ത് താരം  തന്നെ തുറന്ന് പറഞ്ഞിരിന്നു.സിത്താരയുടെ ഈ തുറന്ന് പറച്ചില്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു.

sithara.123

ചെറുപ്പത്തിൽ  തന്നെ വിവാഹിത ആവുന്നതില്‍ തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നുവെന്നും ആ തീരുമാനത്തില്‍ തന്നെ ഞാന്‍ ഉറച്ചിരുന്നുവെന്നും. അച്ഛനുമായി താന്‍ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. അപ്രതീക്ഷിതമായുണ്ടായ അച്ഛന്റെ വിയോഗത്തിന് ശേഷം തനിക്ക് വിവാഹത്തിനൊന്നും താത്പര്യമുണ്ടായിരുന്നില്ല എന്നാണ് താരം വെളിപ്പെടുത്തിയത്.അതിന് ശേഷം ഒറ്റക്കുള്ള ജീവിതവുമായി താന്‍ പതുക്കെ പതുക്കെ പൊരുത്തപ്പെട്ടുവെന്ന് പറഞ്ഞ സിത്താര അതിനാലാണ് വിവാഹം നടക്കാതെ പോയതെന്ന് പറയുകയും ചെയ്തു. അതേ സമയം തനിക്ക് ഒരു പ്രണയം നേരത്തേ ഉണ്ടായിരുന്നു എന്ന് പറഞ്ഞ താരം അതാരാണെന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago