സിനിമയെ നിരൂപണം നടത്തുന്നവർ സിനിമയെക്കുറിച്ചും അത് ഉണ്ടാകുന്ന വഴികളെക്കുറിച്ചും അറിഞ്ഞിരിക്കണം എന്നു പറഞ്ഞ സംവിധായിക അഞ്ജലി മേനോനെ ട്രോളി എഴുത്തുകാരൻ എൻ എസ് മാധവൻ. തന്റെ പുതിയ സിനിമയായ വണ്ടർ വുമണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് അഞ്ജലി മേനോൻ ഇങ്ങനെ പറഞ്ഞത്. ഒരു സിനിമ എങ്ങനെയാണ് സൃഷ്ടിക്കുന്നത് എന്ന പ്രോസസിനെക്കുറിച്ച് പഠിച്ചതിനു ശേഷമാണ് റിവ്യൂ ചെയ്യേണ്ടത് എന്ന രീതിയിലുള്ള അഞ്ജലി മേനോന്റെ വാക്കുകളാണ് വിവാദമായത്. നിരവധി പേരാണ് അഞ്ജലിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തു വന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് എൻ എസ് മാധവൻ.
അഞ്ജലി മേനോൻ തട്ടുകടയിൽ പോയി ദോശ ഓർഡർ ചെയ്തു. അവർക്ക് ദോശ ഇഷ്ടപ്പെട്ടില്ല. അവർ ദോശ കൊള്ളില്ലെന്ന് പറഞ്ഞു. എന്നാൽ തട്ടുകടക്കാരൻ, മാഡം, നിങ്ങൾക്ക് അത് പറയാൻ പറ്റില്ലെന്നും ദോശ ഉണ്ടാക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് യാതൊന്നും അറിയില്ലെന്നും പറഞ്ഞു. ഇതാണ് എൻ എസ് മാധവൻ കുറിച്ചത്. ഏതായാലും എൻ എസ് മാധവന്റെ ട്വീറ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്.
ഒരു സാധാരണക്കാരനായ പ്രേക്ഷകൻ തന്റെ ദിവസവേതനത്തിൽ നിന്ന് നൂറു ഇരുന്നൂറും രൂപ മിച്ചം പിടിച്ച് ഒരു സിനിമ കാണാൻ പോകുമ്പോൾ ആ സിനിമ കണ്ട ശേഷം അഭിപ്രായം പറയണമെങ്കിൽ സിനിമ പഠിക്കണം എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. മഞ്ചാടിക്കുരു, കേരള കഫെയിലെ ഹാപ്പി ജേർണി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്‌സ്, കൂടെ എന്നീ ജനപ്രിയ സിനിമകൾ ചെയ്ത അഞ്ജലി മേനോന്റെ അടുത്ത ചിത്രമാണ് വണ്ടർ വുമൺ. പാർവതി തിരുവോത്ത്, നിത്യ മെനൻ, നദിയ മൊയ്തു, പദ്മപ്രിയ, സയനോര ഫിലിപ്പ്, അർച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…