NSNI dialogue impact of allu arjun
തെലുങ്ക് സിനിമയിൽ പ്രശസ്തനായ താരമാണ് അല്ലു അർജുൻ. യൂത്ത് നെഞ്ചോട് ചേർത്ത് ഇപ്പോഴും നിർത്താറുള്ള താരത്തിന് തെലുങ്ക്,തമിഴ്,മലയാളം,കന്നഡ എന്നീങ്ങനെ സൗത്ത് ഇന്ത്യ നിറയെ ധാരാളം ആരാധകരുണ്ട്. സുകുമാർ സംവിധാനം ചെയ്ത ആര്യ എന്ന ചിത്രമാണ് പ്രേക്ഷകർക്ക് അല്ലു അർജുനോടുള്ള ആരാധനയും സ്നേഹവും കൂടുവാൻ കാരണമായത്. ഒരു മികച്ച പ്രണയ ചിത്രമായി പുറത്തിറങ്ങിയ സിനിമക്ക് അല്ലുവിന്റെ ഡാൻസിലൂടെയും ചിത്രത്തിലെ പാട്ടുകളിലൂടെയും ധാരാളം ആരാധകരെ സമ്മാനിച്ചു. ശേഷം പുറത്തിറങ്ങിയ ബണ്ണി, ഹാപ്പി എന്നീ ചിത്രങ്ങൾക്കും ഇതേ സ്വീകാര്യത തന്നെയാണ് ആരാധകർ നൽകിയത്. അവസാനമായി ഇറങ്ങിയ യോദ്ധാവ്,ഡി ജെ എന്നീ ചിത്രങ്ങളും ഒരുപാട് ആരാധകരെ രസിപ്പിക്കുന്ന മാസ്സ് ക്ലാസ് ഇന്റർടൈനർ ആയിരുന്നു.
അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ( എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ ). ഈ ചിത്രത്തിലെ ഡയലോഗിലൂടെയാണ് താരം പുലിവാല് പിടിച്ചിരിക്കുന്നത്. ടീസറിലാണ് ഈ ഡയലോഗ്. ടീസറില്‍ താരം സൗത്ത് ഇന്ത്യ നോര്‍ത്ത് ഇന്ത്യ ഈസ്റ് വെസ്റ്റ് ഇന്ത്യ ഇങ്ങനെ നിരവധി ഇന്ത്യയില്ല. ആകെ ഒരു ഇന്ത്യ മാത്രമേ ഉള്ളൂയെന്ന് പറയുന്നുണ്ട് . ടീസര്‍ ഹിറ്റായി മാറിയതോടെ താരത്തിനു ട്രോളന്മാര്‍ പണിയും കൊടുത്തു.അല്ലുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ‘സൗത്ത് ഇന്ത്യന്‍ ആക്ടര്‍'(തെന്നിന്ത്യന്‍ നടന്‍) എന്നാണ് പറയുന്നത്. ഇത് ട്രോളന്മാര്‍ കണ്ടെത്തിയതോടെ താരത്തിനു നേരെ രൂക്ഷമായി ട്രോള്‍ ആക്രമണമാണ് ഉണ്ടായത്. അപൂർവമായാണ് താരത്തിന് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടാകുന്നത്.സൗത്ത് ഇന്ത്യൻ ആക്ടർ എന്നതിന് പകരമായി ഇന്ത്യൻ ആക്ടർ എന്നാക്കിയാൽ നന്നായിരിക്കും എന്നും ടീസറിനേക്കാൾ വലിയ ഇമ്പാക്ട് ആണ് ട്വിറ്റർ പേജിൽ കണ്ടതെന്നും ഒക്കെയായിരുന്നു കമന്റുകൾ. ചിത്രത്തിൽ ആർമി ഓഫീസർ ആയാണ് താരം എത്തുന്നത്. മലയാളി താരമായ അനു ഇമ്മാനുവൽ ആണ് ചിത്രത്തിലെ നായിക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…