ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് റിലീസ് മാറ്റുന്നു, പുതിയ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് നിർമാതാവ്

ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന നായികയായി എത്തുന്ന ചിത്രമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് റിലീസ് മാറ്റി. നേരത്തെ ഫെബ്രുവരി 17ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞദിവസമാണ് നിർമാതാവ് റിലീസ് മാറ്റുകയാണെന്ന് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ സിനിമയുടെ റിലീസ് നീട്ടി എന്നാണ് നിർമാതാക്കളിൽ ഒരാളായ രാജേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

ഫെബ്രുവരി 24 ലേക്ക് ആണ് ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചത്. നിര്‍മ്മാതാക്കളില്‍ ഒരാളായ രാജേഷ് കൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അറിയാം എന്നും ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാലാണ് റിലീസ് നീട്ടിയത് എന്നും രാജേഷ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ ന്റിക്കാക്കയ്ക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രം 17 ന് റിലീസ് ചെയ്യാൻ സാധിക്കില്ലന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു. നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. അടുത്ത വെള്ളിയാഴ്ച ഫെബ്രുവരി 24ന് ഞങ്ങൾ നിങ്ങളെ തിയേറ്ററിൽ പ്രതീക്ഷിക്കുന്നു,’ എന്നാണ് രാജേഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ആറ് വര്‍ഷത്തിന് ഭാവന ഒരു മലയാളസിനിമയിൽ നായികയായെത്തുന്നു എന്ന പ്രത്യേകതയോടെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എത്തുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

5 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago