നടി, അവതാരിക, ആർജെ എന്ന നിലകളിൽ പ്രശസ്തയായ താരമാണ് നൈല ഉഷ. പൊറിഞ്ചുമറിയംജോസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി താരം നേടിയെടുത്തു. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. റേഡിയോ ജോക്കിയായി ദുബായിൽ 12 വർഷം ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. ആർ.ജെ ആയത് എങ്ങനെയാണെന്ന് കേരളകൗമദിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.
നൈല ഉഷയുടെ വാക്കുകൾ:
‘കുട്ടികാലം മുതലേ വിദേശത്തായിരുന്നു. എല്ലാ അവധിക്കാലത്തും നാട്ടിലെ അപ്പൂപ്പന്റെ വീട്ടിൽ എത്തും. വെളളായണിയിലായിരുന്നു നാട്. നാലാം ക്ലാസ് മുതൽ നാട്ടിലാണ് പഠിച്ചത്. എനിക്ക് 12 വയസ്സുള്ളൾ ആയിരുന്നു അച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. ഗോപകുമാർ എന്നായിരുന്നു അച്ഛന്റെ പേര്. പിന്നീട് അമ്മയാണ് വീട്ടിലെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
തനി നാട്ടിൻപുറത്തുകാരിയായ അമ്മ അച്ഛന്റെ വേർപാടിന് ശേഷം ഞാൻ കണ്ടത് വളരെ ശക്തയായ അമ്മയെയാണ്. അതിപ്പോഴും അമ്മയ്ക്ക് നഷ്ടപ്പെട്ടില്ല. എന്റെ പേരിനോടൊപ്പം ഇപ്പോഴുമുണ്ട്. ഡിഗ്രി കഴിഞ്ഞപ്പോൾ ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ എച്ച്.ആർ വിഭാഗത്തിൽ ജോലി ലഭിച്ചു. അതും ഇരുപത്തിയൊന്നാം വയസ്സിൽ.
അങ്ങനെ ഇരിക്കുമ്പോൾ ദുബായിൽ നിന്ന് എനിക്കൊരു കോൾ വന്നു. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഷോ ചെയ്യാനായിരുന്നു അത്. ഒരു ചാനലിൽ ഞാൻ ആ സമയത്ത് ഒരു ഷോ ചെയ്യുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ദുബൈയിലേക്ക് പറന്നു. 45 ദിവസത്തിന് ശേഷം ഞാൻ തിരിച്ചുവന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും വേറെയൊരു കോൾ വന്നു.
അറേബ്യൻ റേഡിയോ നെറ്റ് വർക്ക് സ്‌റ്റേഷൻ പ്രോഗ്രാം ഹെഡ് അജിത് മേനോൻ സാറിന്റെ കോൾ ആയിരുന്നു അത്. അവിടെ തുടങ്ങുന്ന മലയാളം റേഡിയോ സ്‌റ്റേഷൻ റേഡിയോ ജോക്കി ആവാൻ അവസരം. ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. ഇരുപത്തിരണ്ടാം വയസ്സിൽ രണ്ടാമത്തെ ജോലി. ഇപ്പോൾ 15 വർഷമായി ദുബൈയിലാണ്. ദുബായ് ഒരിക്കൽ കണ്ടാൽ പിന്നീട് ഇതൊന്നുമല്ല ലോകമെന്ന് തിരിച്ചറിയും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…