റേഡിയോ ജോക്കിയായി എത്തി സിനിമയുടെ ലോകത്തേക്ക് എത്തിയ നടിയാണ് നൈല ഉഷ. ദുബായിലെ പ്രശസ്തരായ റേഡിയോ ജോക്കിമാരിൽ ഒരാളാണ് നൈല ഉഷ. സോഷ്യൽ മീഡിയയിൽ സജീവമായ നൈല ഉഷ പുതിയ വിശേഷങ്ങളും സുഹൃത്തുക്കൾക്ക് ഒപ്പമുള്ള വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടി ലൂസിഫർ സിനിമയിലും ഒരു പ്രധാനവേഷം ചെയ്തിരുന്നു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ നൈല ഉഷ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. പ്ലേറ്റ് എറിഞ്ഞു പൊട്ടിക്കുന്നതാണ് വീഡിയോ. വീഡിയോ വൈറലായി എന്ന് മാത്രമല്ല വീഡിയോയിൽ പ്ലേറ്റ് എറിഞ്ഞുപൊട്ടിക്കുന്നത് കണ്ട് നിരവധി പേരാണ് ക്ഷുഭിതരായി താരത്തിനെതിരെ തിരിഞ്ഞത്. ഒടുവിൽ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി.
അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പാർട്ടി വീഡിയോ ആണ് വൈറലായത്. ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ നൈല ഉഷയും സുഹൃത്തുക്കളും അവിടുത്തെ പ്ലേറ്റുകൾ എറിഞ്ഞ് പൊട്ടിക്കുന്നതാണ് വീഡിയോ. വീഡിയോ വൈറൽ ആയതോടെ ഇതിനെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. നിരവധി പേരാണ് വീഡിയോ വന്നതിനു പിന്നാലെ നൈല ഉഷയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പേർ മെസേജുകൾ അയച്ചെന്നും നൈല പറഞ്ഞു. എന്നാൽ, ശരിക്കും ആ പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ച സംഭവം എന്താണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നൈല ഉഷ.
വീഡിയോയിലാണ് നൈല ഉഷ നടന്ന സംഭവം എന്താണെന്ന് വ്യക്തമാക്കുന്നത്. ലൈവിൽ എത്തിയാണ് വിമർശനങ്ങൾക്കെല്ലാം താരം മറുപടി നൽകിയത്. താൻ ചെയ്തത് ഒരു ഗ്രീക്ക് ട്രഡീഷൻ ആണെന്നും റസ്റ്റോറന്റ് ഒരു ഗ്രീക്ക് റസ്റ്റോറന്റ് ആണെന്നും നൈല വ്യക്തമാക്കി. ഗ്രീക്കുകാര് വർഷങ്ങളായി ഫോളോ ചെയ്തു വരുന്ന ഒരു പാരമ്പര്യം ആണിതെന്നും എന്തെങ്കിലും വിശേഷദിവസങ്ങൾ ഒക്കെ വരുമ്പോൾ പ്ലേറ്റ് പൊട്ടിക്കുന്നത് സാധാരണകാര്യമാണെന്നും താരം വ്യക്തമാക്കി. ഇത് ഫുഡ് കഴിക്കാൻ ഉപയോഗിക്കുന്ന പ്ലേറ്റ് പോലെയല്ലെന്നും പൊട്ടിക്കാൻ വേണ്ടി അവരുണ്ടാക്കുന്ന പ്ലേറ്റാണെന്നും നൈല പറഞ്ഞു. പൊട്ടിക്കാൻ വേണ്ടി ഉണ്ടാക്കുന്ന പ്ലേറ്റുകളാണ് അതെന്നും അത് തറയിലിട്ട് പൊട്ടിച്ച് കഴിഞ്ഞാൽ പൊട്ടിയത് ശേഖരിച്ച് വീണ്ടും പ്ലേറ്റുകളുണ്ടാക്കി അടുത്ത ഗസ്റ്റിന് നൽകുകയാണ് ചെയ്യുകയെന്നും നൈല വ്യക്തമാക്കി. ഇത് ഒരു പാരമ്പര്യത്തിന്റെ ഭാഗമായിട്ടുള്ള ഒന്നാണെന്നും ഫുഡ് കഴിക്കുന്ന പ്ലേറ്റല്ല എറിഞ്ഞുപൊട്ടിക്കുന്നതെന്നും താരം വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…