മോളിവുഡിന്റ പ്രിയങ്കരിയായ ഗായികയാണ് രഞ്ജിനി ജോസ്. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ മലയാളികൾക്ക് സമ്മാനിച്ച താരമാണ് രഞ്ജിനി. ഒരു ഗായികയെന്നതിനു ഉപരിയായി ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ രഞ്ജിനി ജോസിന്റെ ഒരു മനോഹരമായ ഫോട്ടോയാണ് വലിയ ചര്‍ച്ചയാകുന്നത്. രഞ്ജിനി ഹരിദാസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ആനയുടെ പ്രതിമയ്ക്കൊപ്പമുള്ളതാണ് ഫോട്ടോ.
View this post on Instagram
മുറിയിലെ ‘ആന’ ശ്രദ്ധിച്ചോ?. അവൻ വളരെക്കാലം എന്നോടൊപ്പമുണ്ട്. തെളിവ്: ചിത്രം. ക്ഷമിക്കണം, ഞങ്ങൾക്ക് ഒരു ഒരു കൊമ്പ് നഷ്ടപ്പെട്ടു. അവൻ ധാരാളം വീട് മാറി. അതിനാലാണ് ഒരു കൊമ്പ് നഷ്ടമായതെങ്കിലും എന്നത്തേയും പോലെ കരുത്തനാണ് ഇപോഴുമെന്നാണ് രഞ്ജിനി ജോസ് എഴുതിയിരിക്കുന്നത്. രഞ്ജിനി ജോസ് തന്നെ തന്റെ ഫോട്ടോയും ഷെയര്‍ ചെയ്തിരിക്കുന്നു. ചിത്രം പോസ്റ്റ് ചെയ്തു നിമിഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതെ പോലെ റെഡ് ചില്ലീസ്, ദ്രോണ 2010, സെലിബ്രേറ്റ് ഹാപ്പിനെസ്, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകളിലാണ് രഞ്ജിനി ജോസ് അഭിനയിച്ചിരിക്കുന്നത്.