കേരളക്കരയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് ലൂസിഫർ ഇന്ന് റിലീസിനെത്തിയത്.മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ബ്ലോക്ക്ബസ്റ്റർ റിവ്യൂസ് ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.മോഹൻലാൽ എന്ന നടനെയും താരത്തെയും വേണ്ട വിധത്തിൽ ഉപയോഗിച്ച സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഏറ്റവും കൂടുതൽ കൈയടി ഏറ്റുവാങ്ങുന്നത്.
ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ.മോഹൻലാലിന്റെ ലൂസിഫറിന്റെ തൊട്ട് മുൻപുള്ള റിലീസായ ഒടിയന്റെ സംവിധായകനായിരുന്നു ശ്രീകുമാർ മേനോൻ.ഫേസ്ബുക്കിൽ കൂടിയാണ് അദ്ദേഹം പ്രതികരിച്ചത്.
ശ്രീകുമാർ മേനോന്റെ പോസ്റ്റ് :
രാജാവ് ഒന്നേ ഉള്ളൂ.കേരളത്തിൽ Lucifer എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്സ് ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ. പ്രിത്വിരാജ്, ഇന്ന് ഞങ്ങൾ ലാൽ ഫാൻസ് മൊത്തമായും താങ്കളുടെ ഫാൻസ് ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്റെ ഈ അവതാരപിറവിക്ക്.
മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദർശിനി രാം ദാസിലൂടെ. വിവേക് ഒബ്‌റോയ് ,ടോവിനോ,പ്രിത്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം .ആന്റണി താങ്കൾ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാൻ . മുരളിയുടെ അതിഗംഭീരമായ രചന .നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകൾക്ക് .ലുസിഫർ രാജാവ് ബോക്സ് ഓഫിസിൽ നീണാൾ വാഴട്ടെ 😊
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…