Odiyan Malayalam Movie Review
പാലക്കാടിന്റെ മണ്ണിൽ കറുത്ത വാവ് ദിനങ്ങളിൽ മാനായും മയിലായും കാളയും പാമ്പുമെല്ലാമായി ഭയത്തിന്റെ ചരിത്രം കോറിയിട്ട ഒടിയൻ മാണിക്യൻ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നത്തെ തലമുറക്ക് ഒടിയൻ വെറും ഐതിഹ്യവും പരിഹാസവും മാത്രമാണ്. പക്ഷേ ഭയത്തിന്റെ ഞെട്ടിക്കുന്ന ഓർമകൾ കൈമുതലായുള്ള പഴയ തലമുറക്ക് ഒടിയനെന്നാൽ പേടിയാണ്. പേടിയും പരിഹാസവും കൂടിക്കുഴഞ്ഞ ആ ഒരു അന്തരീക്ഷത്തിലേക്കാണ് ഒടിയന്റെ മടങ്ങി വരവ്. അത് പക്ഷേ അയാളുടെ വെറുമൊരു മടങ്ങി വരവല്ലായിരുന്നു. മുൻഗാമികൾ ഒടിവിദ്യയിലൂടെ ചെയ്തു കൂട്ടിയ തെറ്റുകൾക്കും വാങ്ങി കൂട്ടിയ ശാപങ്ങൾക്കും പരിഹാരമായിരുന്നു ഒടിയന്റെ ഈ അജ്ഞാതവാസം.
തിരിച്ചെത്തിയ ഒടിയൻ മാണിക്യനൊപ്പം പ്രേക്ഷകരും ഭൂതകാലത്തെ തേങ്കുറിശ്ശിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകപ്പെടുകയാണ്. റാന്തലിന്റെ ചെറുവെളിച്ചത്തിൽ അടുത്തുള്ളവരെ പോലും ശരിക്കും കാണാൻ പറ്റാത്ത ഇരുട്ടുള്ള, വൈദ്യുതിയെക്കുറിച്ച് കേൾക്കുക പോലും ചെയ്തിട്ടില്ലാത്ത കാലം. അന്ന് അവിടെയാണ് ഒടിയന്റെ ഒടിവിദ്യകൾക്ക് എന്നും വിളനിലം. ഭയപ്പെടുത്തിയാലും ബോധം കെടുത്തിയാലും ഒടിയന്മാർ ഒരിക്കലും ആരെയും കൊല്ലില്ല. അബ്രാട്ടിയുടെയും മീനൂട്ടിയുടെയും പ്രിയപ്പെട്ട കളി കൂട്ടുകാരനായി നടക്കുന്ന ഒടിയൻ ഇടക്കെല്ലാം പാണ്ടി നാട്ടിലേക്കും ഒരു യാത്രയുണ്ട്. ഒടിവിദ്യകൾ കൊണ്ട് പണം സമ്പാദിക്കുവാൻ. ജീവനെടുക്കാത്ത ഒടിയന്റെ ജീവിതത്തിൽ പക്ഷേ മാറ്റങ്ങൾ വരുന്നതേയുണ്ടായിരുന്നുള്ളൂ. സ്വന്തം നിഴൽ പോലും തനിക്കെതിരെ തിരിയുന്ന സാഹചര്യമായതോടെ അന്ന് തേങ്കുറിശിയോട് വിട പറഞ്ഞതാണ് ഒടിയൻ.
ഈ തിരിച്ചു വരവിൽ ഒടിയന് ഒറ്റ ലക്ഷ്യമേ ഉള്ളൂ. തന്റെ ഒടിവിദ്യകളെ തനിക്കെതിരെ തന്നെ ആയുധമാക്കിയ ശത്രുവിനെ നിഗ്രഹിക്കുകയെന്നത്. അല്ലെങ്കിൽ ഇനിയും കേൾക്കുവാൻ പോകുന്നത് മരണത്തിന്റെ കാലൊച്ചകളാണ്. പിറന്ന നാടിനോട് വിട പറഞ്ഞപ്പോഴും ഒടിവിദ്യകളോട് ഒരിക്കലും യാത്ര ചോദിക്കുവാൻ മാണിക്യന് കഴിഞ്ഞിട്ടില്ലായിരുന്നു. അങ്ങനെയുള്ള ഒരു ഒടിയനിലേക്ക് മനസ് കൊണ്ടും ശരീരം കൊണ്ടും അഭിനയം കൊണ്ടും ആഴ്ന്നിറങ്ങിയ മോഹൻലാൽ എന്ന നടന്റെ ആത്മസമർപ്പണം തന്നെയാണ് ഒടിയന്റെ വിജയഗാഥ. കണ്ണിലും കാലിന്റെ പെരുവിരലിലും ഒടിയനെ അദ്ദേഹം ആവാഹിച്ചെടുത്തു. കാലഘട്ടങ്ങൾ മാറിമറിഞ്ഞപ്പോൾ അതിന്റെ മാറ്റങ്ങളും ഉൾക്കൊണ്ടു. അപ്പോഴും മാണിക്യന്റെ സ്വന്തം പ്രഭയും മാണിക്യന്റെ മാറ്റങ്ങളെ അടുത്തറിയുന്നുണ്ടായിരുന്നു. തെറ്റിദ്ധാരണ മൂലം അകന്ന ആ ഒരു സൗഹൃദം, അത് പ്രണയമാണോ സൗഹൃദമാണോ എന്ന് തിരിച്ചറിയുക ദുഷ്കരമാണ്, വീണ്ടും പൂത്തു തളിർക്കുകയാണ്.
കഥകൾ കേട്ടിരിക്കുമ്പോൾ അതിലെ ഓരോ രംഗവും അതേപോലെ തന്നെ മനസ്സിൽ പതിയുമ്പോഴാണ് ആ കഥക്ക് അർത്ഥവും വ്യാഖ്യാനങ്ങളും ഉണ്ടാകുന്നത്. എന്നാൽ കഥ കേൾക്കുന്നവരുടെ സഹനശക്തിയെ അതൊരിക്കലും പരീക്ഷിക്കുകയും അരുത്. നല്ലൊരു തിരക്കഥ, മികച്ച അഭിനേതാക്കൾ, മറ്റെല്ലാ സജ്ജീകരണങ്ങളും ലഭ്യമായിട്ടും മലയാള സിനിമക്ക് തന്നെ ഒരു നാഴികക്കല്ലാകുമായിരുന്ന ഒടിയനെ അതിന്റെ പൂർണതയിൽ എത്തിക്കുവാൻ സാധിച്ചില്ല എന്ന് കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും മനസ്സിലാക്കിയിട്ടുണ്ട്. എങ്കിലും കുറേ നാളുകൾക്ക് ശേഷം എന്നും ഓർത്തിരിക്കാവുന്ന ഒരു പിടി നല്ല ഗാനങ്ങളും മികച്ച വിഷ്വൽസും ഒടിയൻ സമ്മാനിച്ചു. അന്ധകാരത്തെയും വെളിച്ചത്തേയും ഒരേപോലെ തന്റെ കാൽകീഴിലാക്കി ഒടിയൻ ഇപ്പോഴും തേങ്കുറിശിയുടെ മണ്ണിലൂടെ മണ്ണിൽ തൊടാതെ പായുന്നുണ്ട്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…