ഒടിയന് ലോകമെമ്പാടും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത സ്വപ്നം കാണുന്നതിനും അപ്പുറമാണ്. നിരവധി റെക്കോർഡുകൾ തകിടം മറിച്ച ഒടിയൻ ഈ വെള്ളിയാഴ്ച്ച ബ്രഹ്മാണ്ഡ റിലീസുമായി എത്തുമ്പോഴും റെക്കോർഡുകൾ പലതും ഇനിയും തിരുത്തിക്കുറിക്കും. ഇപ്പോഴിതാ മറ്റൊരു മലയാളസിനിമക്കും അവകാശപ്പെടാനാവാത്ത ഒരു നേട്ടം കൂടി ഒടിയൻ കരസ്ഥമാക്കിയിരിക്കുന്നു. ആദ്യമായി ബാംഗ്ലൂരിൽ അതിരാവിലെ 5 ഷോകൾ ചാർട്ട് ചെയ്യപ്പെട്ടിട്ടുള്ള ആദ്യ ചിത്രമായി തീർന്നിരിക്കുകയാണ് ഒടിയൻ. അതിൽ ഒരു ഷോയുടെ മുഴുവൻ ടിക്കറ്റുകളും ഇതിനകം വിട്ടു തീർന്നു.
മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വിപ്ലവകരമായ തലത്തിലേക്ക് കാലെടുത്തുവെക്കുന്ന ഒരു ചിത്രം തന്നെയാണ് ഒടിയൻ. പ്രൊമോഷൻ രംഗത്തെ നവീന ആശയങ്ങളും മലയാള സിനിമ സ്വപ്നം മാത്രം കണ്ടിട്ടുള്ള 37 രാജ്യങ്ങൾ ഉൾപ്പെടുന്ന വേൾഡ് വൈഡ് റിലീസുമൊക്കെയായി മലയാള സിനിമയെ ഇപ്പോൾ തന്നെ വേറൊരു തലത്തിൽ എത്തിച്ചു കഴിഞ്ഞു ഒടിയൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…