ഇനി വെറും ഏഴ് ദിനങ്ങൾ കൂടി മാത്രമാണ് കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഒടിയൻ തീയറ്ററുകളിൽ എത്തുവാൻ. ലാലേട്ടനെ നായകനാക്കി വി ഏ ശ്രീകുമാർ സംവിധാനവും ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമാണവും നിർവഹിക്കുന്ന ചിത്രം ഡിസംബർ 14ന് കേരളക്കര കണ്ടിട്ടുള്ള ഏറ്റവും വലിയ റിലീസിനാണ് ഒരുങ്ങുന്നത്. ഇതിനകം തന്നെ നാനൂറോളം ഫാൻസ് ഷോകൾ ഉറപ്പിച്ചു കഴിഞ്ഞ ചിത്രത്തിന് എന്തായാലും അഞ്ഞൂറിലധികം തീയറ്ററുകൾ കേരളത്തിൽ പ്രദർശനത്തിന് ലഭിക്കും എന്നുറപ്പാണ്. 2.0യുടെ 458 തീയറ്ററുകളിലെ റിലീസ് എന്ന റെക്കോർഡ് തീർച്ചയായും ഒടിയൻ തകർക്കും.
ലോകമെമ്പാടും മൂവായിരത്തിലധികം തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തിക്കുവാനാണ് ഒടിയന്റെ അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ഒരേദിവസം തന്നെ തമിഴിലും തെലുങ്കിലും റിലീസിന് എത്തുന്ന ചിത്രം ലോകമെമ്പാടും ഡിസംബർ 14ന് തന്നെയാണ് എത്തുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് 31 വിദേശരാജ്യങ്ങളിൽ ഒടിയൻ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. യൂ എ ഇ, ഒമാൻ, ബഹറിൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യൂ എസ്, യു കെ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ജപ്പാൻ, ഉക്രൈൻ, സിംഗപ്പൂർ, പോളണ്ട്, ഇറ്റലി, ജർമ്മനി, കാനഡ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം, ജോർജിയ, ഫിൻലൻഡ്, ലാത്വിയ, മാൾട്ട, ഓസ്ട്രിയ, നെതർലൻഡ്‌സ്, ഹംഗറി, കിർഗിസ്ഥാൻ, റഷ്യ, സ്പെയിൻ, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…