യുവ അഭിനേതാക്കളായ ടോവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാനവേഷങ്ങളിൽ എത്തുന്ന ‘തല്ലുമാല’ സിനിമയിലെ രണ്ടാമത്തെ ഗാനമെത്തി. ‘ഓളെ മെലഡി’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യഗാനമായ ‘കണ്ണിൽപ്പെട്ടോളെ’ പോലെ തന്നെ ഒരു അടിപൊളി ഗാനമാണ് ‘ഓളെ മെലഡി’ എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.
വിഷ്ണു വിജയ് സംഗീതം നൽകിയിരിക്കുന്ന ഗാനം ഹരിചരൺ, ബെന്നി ദയാൽ, സലിം കുമാർ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ടോവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാല ഓഗസ്റ്റ് 12ന് തിയറ്ററുകളിൽ എത്തും. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹ്സിൻ പെരാരിയും അഷ്റഫ് ഹംസയും ചേർന്നാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്മാൻ അവറാൻ തുടങ്ങി ഒരു വലിയ താരനിരയാണ് ‘തല്ലുമാല’ ചിത്രത്തിൽ ഉള്ളത്. ഛായാഗ്രഹണം – ജിംഷി ഖാലിദ്, സംഗീതം – വിഷ്ണു വിജയ്, കൊറിയോഗ്രാഫര്‍ – ഷോബി പോള്‍രാജ്, സംഘട്ടനം – സുപ്രിം സുന്ദര്‍, കലാ സംവിധാനം – ഗോകുല്‍ ദാസ്, ശബ്ദമിശ്രണം – വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കര്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം – മഷര്‍ ഹംസ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…