Categories: MalayalamReviews

അഭ്രപാളിയിൽ വിസ്മയം തീർത്ത് ഭാവനയുടെ ലോകത്തിലേക്ക് കൊണ്ടു പോകുന്നവൾ | ഓള് റിവ്യൂ

കാഴ്ചയുടെ ഈ ലോകത്തിൽ ചില കാണാകാഴ്ചകളും ഒളിഞ്ഞിരിപ്പുണ്ട് എന്ന് സംശയിക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത ആരും തന്നെ ഉണ്ടാവുകയില്ല. ഭാവനയുടെ ആ ലോകത്തിലേക്ക് പറന്ന് ചെന്ന് അവിടെ വിഹരിക്കുവാൻ കൊതിക്കാത്തവരും തുലോം തുച്ഛം. ഇന്നേവരെ കണ്ടിട്ടില്ലാത്ത പല ആശയങ്ങളും ആൾരൂപങ്ങളും മികച്ച ചലച്ചിത്രകാവ്യമായി അഭ്രപാളികളിൽ വന്ന് നിറയുന്ന കാഴ്ച്ച കണ്ട് അന്തം വിട്ട് നിൽക്കുന്ന ഇന്നത്തെ പ്രേക്ഷകർക്ക് മുൻപിൽ അമ്പരപ്പിക്കുന്ന മറ്റൊരു കാഴ്ചയാണ് ‘ഓളി’ലൂടെ സംവിധായകൻ ഷാജി എൻ കരുൺ തീർത്ത് വെച്ചിരിക്കുന്നത്. യാഥാർഥ്യത്തിന്റെ ലോകത്ത് ഭാവന എത്രത്തോളം വളർന്നിട്ടുണ്ടെന്ന സത്യം വിളിച്ചോതുന്ന മനോഹര ചിത്രം. കണ്ടാലും കൊതി തീരാത്ത കാഴ്ചകൾ തന്റെ ക്യാമറ കണ്ണുകളിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ച് കാഴ്ചകൾക്ക് അപ്പുറമുള്ള ലോകത്തേക്ക് നടന്നകന്ന എം.ജെ രാധാകൃഷ്ണൻ എന്ന പ്രതിഭയെ ദേശീയ അവാർഡിന് യോഗ്യനാക്കിയതും ഈ ചിത്രമാണെന്ന് അറിയുമ്പോഴാണ് ഓള് ഒരു അത്ഭുതമായി തീരുന്നത്.

നരാധമന്മാർ ക്രൂരമായി ബലാത്സംഗം ചെയ്ത് കായലിലെറിഞ്ഞ മായ എന്ന നാടോടി പെൺകുട്ടി ആ കായലിനടിയിൽ തന്നെ അതിജീവനം ആരംഭിക്കുകയാണ്. ഭാവനയുടെ ലോകത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത് അവിടെ നിന്നുമാണ്. അവളുടെ ആ ജീവിതത്തിലേക്കാണ് വാസു എന്ന ചിത്രകാരൻ തോണി തുഴഞ്ഞു വന്നു കയറുന്നത്. അയാളുടെ ജീവിതം തന്നെ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കാണുവാൻ സാധിക്കുന്നത്. ‘ഓള്’ ഇവിടെ പലതിന്റെയും പ്രതിബിംബമാണ്… അതിജീവനത്തിന്റെ… അഴകിന്റെ… നന്മയുടെ… വിശുദ്ധിയുടെ… ദൈവികതയുടെയെല്ലാം പ്രതിബിംബം. ഓളിൽ തിന്മക്ക് ഇടമില്ല അവളിൽ നിറയുന്നത് മറ്റുള്ളവരിലേക്ക് പകരുന്ന നന്മകൾ മാത്രമാണ്. അത് വാസുവും അനുഭവിച്ചറിയുന്നു.

നായിക വേഷങ്ങളിലേക്ക് കാലൂന്നിയിരിക്കുന്ന എസ്തേറിന്റെ മികച്ചൊരു പ്രകടനം തന്നെയാണ് ഓള്. അഴകിലും അഭിനയത്തിലും മികച്ചു നിൽക്കുന്ന ഈ യുവതാരത്തിന് കരിയറിൽ ലഭിക്കാവുന്ന മികച്ച റോളുകളിൽ ഒന്നാണിത്. ജീവിത ഗന്ധിയായ റിയലിസ്റ്റിക് കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന ഷെയ്ൻ നിഗത്തിന്റെ മറ്റൊരു അഭിനയ വിരുന്നാണ് വാസു. ആ കഥാപാത്രം ആവശ്യപ്പെടുന്നൊരു ആകർഷണീയത ഷെയ്ൻ പൂർത്തീകരിക്കുന്നുണ്ട്. മികച്ച ഗ്രാഫിക്‌സും ഛായാഗ്രഹണവും കൊണ്ട് പ്രേക്ഷകനെ ഭാവനയുടെ വേലിക്കെട്ടുകൾക്ക് അപ്പുറം എത്തിക്കുവാൻ ഓള് വിജയിച്ചിട്ടുണ്ട്. എങ്കിൽ പോലും കൃതിമത്വം നിറഞ്ഞ ചില സംഭാഷണങ്ങൾ പ്രേക്ഷകനെ ഇടക്ക് കൈ കൊട്ടി തിരികെ വരുവാനും പറയുന്നു. ഏതു കാലത്തും എവിടെയും പറയാവുന്ന ഒരു ആഗോള സാമീപ്യമാണ് ചിത്രത്തിന്റെ ഒരു ആകർഷണീയത. അതിന് ടി ഡി രാമകൃഷ്ണൻ ഒരുക്കിയിരിക്കുന്ന തിരക്കഥ മികച്ചൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഐസക്ക് തോമസിന്റെ സംഗീതവും ഏറെ സഹായകരമായിട്ടുണ്ട്. അല്പം ക്ഷമയും നല്ലൊരു ഭാവനയും വേറിട്ട് ചിന്തിക്കുന്നൊരു മനസ്സുമുണ്ടെങ്കിൽ യാതൊരു മടിയും കൂടാതെ ടിക്കറ്റ് എടുക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഓള്. കാരണം ഓള് നിങ്ങൾക്കായി പലതും ഒരുക്കി വെച്ചിട്ടുണ്ട്..!

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago