Categories: MalayalamNews

ഫിറോസിനെ പോലുള്ളവരുടെ ഇങ്ങനെയുള്ള പേഴ്സണൽ അറ്റാക്കുകൾ തീർത്തും അപലപനീയം ആണ്

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ വളരെ വലിയ സംഘർഷം ആയിരുന്നു അരങ്ങേറിയത്. ബിഗ് ബോസ് മത്സരാർത്ഥിയായ രമ്യയ്ക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി ഫിറോസ് ഖാൻ എത്തിയിരുന്നു. ഇതിൽ മറ്റ് മത്സരാർത്ഥികൾ കൂടി ഇടപെടുകയും ചെയ്തതോടെ സംഘർഷം രൂക്ഷമായി. ഒടുവിൽ ഇന്നലത്തെ എപ്പിസോഡിൽ മോഹൻലാൽ എത്തുകയും സ്ത്രീകളോട് മോശമായി സംസാരിക്കുകയും ആക്ഷേപിക്കുകയും ചെയ്തത് നിയമത്തിന് എതിരാണെന്നും ആരോപിച്ചിരുന്നു. ശേഷം ഇവരെ പരുപാടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇപ്പോൾ കഴിഞ്ഞ ദിവസം ഒമർ ലുലു ഫിറോസ് ഖാനെ കുറിച്ച് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

അത്യാവശ്യം നല്ല രീതിയിൽ തന്നെ തന്റെ ടാസ്കുകൾ ചെയ്യുന്ന ഒരു മത്സരാർത്ഥിയാണ് രമ്യ പണിക്കർ. അങ്ങിനെയുള്ള ഒരാളെ കരുവാക്കി പൊളി ഫിറോസും ഭാര്യ സജ്നയും ഇപ്പോ കളിക്കുന്ന കളി വെറും ചീപ്പ് ഷോ തന്നെയാണ്. ബിഗ് ബോസിൽ മുന്നോട്ട് ഉള്ള യാത്രക്ക് പരസ്പരം ഉള്ള അറ്റാക്കിങ് എല്ലാം സ്വാഭാവികം ആണ്. പക്ഷെ അഭിനയിച്ച സിനിമയിലെ ഒരു കഥാപാത്രം വച്ചു ഒരാളെ പേഴ്സണാലിറ്റി ജഡ്ജ് ചെയ്യുന്ന രീതിയിൽ ഉള്ള ആരോപണങ്ങളും റുമേഴ്സും പറഞ്ഞുണ്ടാക്കുന്ന ഫിറോസ് ചെയ്യുന്നത് ശരിക്കും അപമാനം തന്നെയാണ്. കളി ജയിക്കാൻ വേണ്ടി ഇങ്ങനെ ചെയ്യുന്ന ഫിറോസിനെ സപ്പോർട്ട് ചെയ്ത് സോഷ്യൽ മീഡിയ കമന്റ് ബോക്സുകളിലും മറ്റുമായി കൂട്ടം ചേർന്നുള്ള വെട്ടു കിളി ആക്രമണം നടത്തുന്ന സോ കാൾഡ് ഫാൻസ് നടത്തുന്നത് തീർത്തും ടോക്സിക് ആയ പ്രവർത്തനവും. ഒരാളെ കുറിച്ചു ആരോപണങ്ങൾ ഉന്നയിക്കുമ്പോ അതെന്താണ് എന്ന് വ്യക്തമായി പറയാനുള്ള ഉറപ്പ് എങ്കിലും ഫിറോസ് കാണിക്കണമായിരുന്നു.

നമ്മൾ കണ്ടതാണ് പലതവണയായി രമ്യ ഫിറോസിനോട് എന്താണ് ആ ആരോപണം എന്ന് തുറന്ന് പറയാൻ പറയുന്നത്. എന്നിട്ടും ഒഴിഞ്ഞു മാറി നടക്കുന്ന ഫിറോസ് വെറും നാലാം കിട സ്ട്രാറ്റജി ആണ് കാഴ്ചവച്ചത് എന്നത് വ്യക്തം. ഫിറോസ് രമ്യക്ക് എതിരെ യൂസ് ചെയ്ത സിനിമ ഞാൻ സംവിധാനം ചെയ്ത ചങ്കസ് ആണ് എന്നത് കൊണ്ട് തന്നെ ഈ ആരോപണം എന്നെയും ബാധിക്കുന്ന ഒന്നാണ്. രമ്യക്ക് എന്റെയും എന്റെ ടീമിന്റെയും പൂർണ പിന്തുണ എന്നും ഉണ്ടായിരിക്കും. ഇനിയും എന്റെ ഭാവി സിനിമകളിൽ രമ്യ നല്ല കഥാപാത്രങ്ങൾ ചെയ്യുന്നതും ആയിരിക്കും. ഫിറോസിനെ പോലുള്ളവരുടെ ഇങ്ങനെയുള്ള പേഴ്സണൽ അറ്റാക്കുകൾ തീർത്തും അപലപനീയം ആണ്. രമ്യയെ അവിടെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ഫിറോസിനെതിരെ പ്രേക്ഷകരും പ്രതികരിക്കണം. ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ ആണെന്ന ബോധം നമുക്കും ഉണ്ടാകണം.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago