ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പള്‍സറിഞ്ഞ് സന്തോഷിപ്പിക്കുന്ന ഒമര്‍ ലുലു തന്റെ പുതിയ ചിത്രമായ പവര്‍ സ്റ്റാറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ഇപ്പോള്‍. ബാബു ആന്റണിയുടെ മാസ്സ് തിരിച്ചുവരവാണ് ചിത്രത്തിലൂടെ അദ്ദേഹം വഴിവെക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഒമര്‍ ലുലു രസകരമായ ഫോട്ടോസും വീഡിയോസും ആരാധകര്‍ക്കായി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം പങ്ക് വെച്ച ഒരു വീഡിയോയും അതിന്റെ കമന്റുകളും ശ്രദ്ധേയമാവുകയാണ്. ഹസിന്‍ ഹസി, അയാഷ എന്നിവര്‍ക്കൊപ്പമുള്ള വീഡിയോയാണ് ഒമര്‍ ലുലു പങ്ക് വെച്ചിരിക്കുന്നത്.
രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്, ഇക്ക ഒരു കില്ലാഡി തന്നെ, അടുത്ത പടത്തില്‍ കോമഡിയായി എഴുത് ഇക്കാ.. തീയറ്റര്‍ പൂരപ്പറമ്പാകും, ഇനി എല്ലാരോടും ഞാന്‍ ഒമറിക്കയുടെ അടി കണ്ടൂന്നു പറയാലോ എന്നൊക്കെയാണ് കമന്റുകള്‍.
ബാബു ആന്റണി, റിയാസ് ഖാന്‍ തുടങ്ങി ഹോളിവുഡ് നടന്മാരെ വരെ അണിയിച്ചൊരുക്കിയാണ് ഒമര്‍ ലുലു പവര്‍ സ്റ്റാര്‍ സംവിധാനം ചെയ്യാനൊരുങ്ങുന്നത്. സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് തിരക്കഥ. വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്താണ് നിര്‍മാണം. കോവിഡ് കാരണം സിനിമയുടെ ഷൂട്ടിങ് നീട്ടി വച്ചിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…