ഒടിയനിലൂടെ പ്രേക്ഷകർക്ക് പരിചിതനായ സംവിധായകൻ വി ഏ ശ്രീകുമാർ. ലാലേട്ടനെ നായകനാക്കി എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ശ്രീകുമാർ ഒരുക്കുന്ന രണ്ടാമൂഴം പ്രഖ്യാപിച്ചിരുന്നെങ്കിലും ആ സിനിമ ഇതുവരെയും എങ്ങും എത്തിയിട്ടില്ല. നിർമാതാക്കൾ മാറി മറിഞ്ഞും നിയമ നടപടികളിൽ പെട്ടും രണ്ടാമൂഴം അനിശ്ചിതത്വത്തിലാണ്. ഇന്നലെ ലാലേട്ടന്റെ ജന്മദിനത്തിൽ ശ്രീകുമാർ മേനോൻ നടത്തിയിരിക്കുന്ന ആശംസ രണ്ടാമൂഴത്തിന്റെ സൂചനകൾ വിളിച്ചോതുന്നതാണ്. ‘എന്റെ ഭീമന്.. സഫലമാകുന്ന ആ സ്വപ്നത്തിന് പിറന്നാൾ ആശംസകൾ’ എന്നാണ് ശ്രീകുമാർ മേനോൻ കുറിച്ചത്. എന്നാൽ ഒടിയൻ പ്രതീക്ഷിച്ച വിജയം കൈവരിക്കുവാൻ സാധിക്കാതെ വന്നതിനാൽ തന്നെ ഒട്ടു മിക്ക ആരാധകരും രണ്ടാമൂഴം വേണ്ടായെന്ന നിലപാടിൽ തന്നെയാണ്. അത് കമന്റുകളിൽ നിന്നും വ്യക്തവുമാണ്. എന്നാൽ ഈ ചിത്രം നടക്കുകയാണെങ്കിൽ ചരിത്രമാകുമെന്ന് തുറന്ന് പറയുകയാണ് സംവിധായൻ ഒമർ ലുലു. ഫേസ്ബുക്കിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒമർ ലുലുവിന്റെ പോസ്റ്റ് :
പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബഡ്ജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി V A Shrikumar ഏട്ടൻ ഒരുക്കുന്നത് എല്ലാം നല്ല രീതിയൽ പ്രതീക്ഷക്കൊത്ത് നടന്നാൽ മലയാള സിനിമ ഇന്ന് വരേ കാണാത ഒരു വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും പിന്നെ സിനിമ എന്ന് പറഞ്ഞാൽ ലാലേട്ടൻ പറഞ്ഞ പോലെ ഒരു മാജിക്കാണ് ആർക്കും പിടികിട്ടാത മാജിക് ഒരു കാണിപ്പയൂരിനും പ്രവചിക്കാൻ പറ്റാത്ത മാജിക് അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക നല്ല ഒരു സിനിമയായി മാറട്ടെ ❤️
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…