ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ഒമർ ലുലു. ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവർസ്റ്റാറാണ് ഒമർ ലുലുവിന്റെ അടുത്ത ചിത്രം. അതിനിടയിൽ ഹിന്ദിയിൽ മ്യൂസിക് ആൽബം ഒരുക്കുന്ന തിരക്കിലാണ് ഒമർ ലുലു. അതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്. ഒമർ ലുലുവിന്റെ എല്ലാ ചിത്രങ്ങളുടെയും ഭാഗമായ പരീക്കുട്ടിയും ഈ ആൽബത്തിന്റെ ഭാഗമാകുന്നുണ്ട്. ടി സീരീസിന് വേദനി ഒരുക്കുന്ന ആൽബത്തിന്റെ ഷൂട്ട് ദുബായിലാണ് ചിത്രീകരിക്കുന്നത്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ആൽബത്തിന്റെ ഭാഗമാകുന്നത്.
വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകനായി എത്തുന്ന ചിത്രമാണ് പവർ സ്റ്റാർ. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ആക്ഷൻ ത്രില്ലർ ചിത്രമായ പവർസ്റ്റാർ വേർച്ച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് ആണ് നിർമ്മിക്കുന്നത്. ബാബുരാജ്, റിയാസ് ഖാൻ, അബു സലീം, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…