ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പള്‍സറിഞ്ഞ് സന്തോഷിപ്പിക്കുന്ന ഒമര്‍ ലുലു തന്റെ പുതിയ ചിത്രമായ നല്ല സമയത്തിന്റെ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഇർഷാദ് നായകനായ എത്തുന്ന ചിത്രം ഒരു രാത്രിയിൽ നടക്കുന്ന കാര്യങ്ങളാണ് പറയുന്നത്. ഈ ചിത്രത്തിലൂടെ നാല് പുതുമുഖ നായികമാരെയാണ് ഒമർ ലുലു അവതരിപ്പിക്കുന്നത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.
അതേ സമയം കഴിഞ്ഞ ദിവസം നടന്ന ഐ സി സി ട്വന്റി ട്വന്റി വേൾഡ് കപ്പിൽ പാകിസ്ഥാൻ ജയിക്കുമെന്ന് പറഞ്ഞ് ഒമർ ലുലു ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. എന്നാൽ നിധിൻ നാരായണൻ എന്ന ഒരു ഫോളോവർ ഇംഗ്ലണ്ട് ജയിക്കും.. ധൈര്യമുണ്ടെങ്കിൽ അഞ്ച് ലക്ഷത്തിന് ബെറ്റ് വെക്കുന്നുണ്ടോ എന്ന് ആ പോസ്റ്റിൽ കമന്റ് ഇട്ടിരുന്നു. അതിന് ഒമർ ലുലു സമ്മതം പ്രകടിപ്പിക്കുകയും ചെയ്‌തു. ഇംഗ്ലണ്ട് ജയിച്ചതോടെ നിധിന് അഞ്ച് ലക്ഷം കൊടുക്കണമെന്ന് കമന്റുകൾ വരുവാനും തുടങ്ങി.
ഇപ്പോഴിതാ കോഴിക്കോട് പോയി നിധിനെ നേരിട്ട് കണ്ടിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. അപ്പോഴും ആരാധകർക്ക് സംശയം അഞ്ച് ലക്ഷം ഒമർ ലുലു നിധിന് കൊടുക്കുമോ എന്നാണ്. വെറും ചായയിൽ അഞ്ച് ലക്ഷം ഒതുക്കിയോ എന്നൊക്കെയാണ് പ്രേക്ഷകരുടെ ചോദ്യങ്ങൾ. നിതിനുമൊപ്പമുള്ള ഒരു വീഡിയോ പങ്ക് വച്ച സംവിധായകൻ അതിൽ അവർ ഇരുവർക്കും നല്ല സമയമാണെന്ന് പറയുകയും അഞ്ച് ലക്ഷത്തിന്റെ കാര്യം രണ്ടു പേരോടും കൂടി മണ്ണിൽ അലിഞ്ഞ് ഇല്ലാതാവുകയും ചെയ്യുമെന്ന് വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…