Omar Lulu remembers his school life
ഹാപ്പി വെഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാർ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പൾസറിഞ്ഞ് സന്തോഷിപ്പിക്കുന്ന ഒമർ ലുലു തന്റെ പുതിയ ചിത്രമായ പവർ സ്റ്റാറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ് ഇപ്പോൾ. ബാബു ആന്റണിയുടെ മാസ്സ് തിരിച്ചുവരവാണ് ചിത്രത്തിലൂടെ അദ്ദേഹം വഴിവെക്കുന്നത്. കേരളത്തിലെ സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കുന്ന ഇന്ന് ജൂൺ 1 എന്ന തീയതി എത്ര വെറുക്കപ്പെട്ടിരുന്നതാണെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം.
മോൻ ഇംഗ്ലീഷ് മീഡിയത്തില്ലാ (1990 – 2000).. ജൂൺ 1 സ്കൂൾ പഠന കാലത്ത് ഇത്രയും വെറുക്കപ്പെട്ട തിയതി വേറെയില്ല. വെക്കേഷൻ കഴിഞ്ഞ് വീണ്ടും പീഡന കാലഘട്ടമായിരുന്നു സ്കൂൾ. അടി, ഇപോസിഷൻ വീട്ടുക്കാരുടെ മുൻപിൽ വെച്ചുള്ള ഹരാസ്മെന്റ്. എല്ലാ ദിവസവും സ്കൂളിൽ എത്താതിരിക്കാൻ പ്രാർത്ഥിക്കും. പഠിക്കാൻ മോശമായ എന്നെ പോലെ ഉണ്ടായിരുന്ന പ്രൈവറ്റ് കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് അന്നതെ കാലത്ത് മിക്കവർക്കും ഇങ്ങനതെ അനുഭവം തന്നെ ആയിരിക്കാം. അന്നതെ കാലത്ത് സർക്കാർ സ്ക്കൂളിൽ പഠിച്ചവർക്ക് കിട്ടിയ ലൈഫ് ആണ് സ്വർഗ്ഗം (അക്കരെ നിക്കുമ്പോൾ ഇക്കര പച്ച ആണോ എന്ന് അറിയില്ല). ഇംഗ്ലീഷ് മീഡിയത്തിലാണ് മക്കൾ പഠിക്കുന്നത് എന്ന് പോങ്ങച്ചത്തോടെ പറയാൻ 10 വർഷം നരകിച്ച ഞാന്‍ 😪.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…