Categories: MalayalamNews

മൈ സ്റ്റോറിക്ക് ശേഷം റോഷ്നി ദിനകറിന്റെ അടുത്ത ചിത്രം; കഥയും നിർമാണവും ഒമർ ലുലു

പൃഥ്വിരാജ് സുകുമാരനും പാർവതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു മൈ സ്റ്റോറി. നവാഗതനായ സംവിധായക റോഷ്നി ദിനകർ ആണ് ചിത്രം സംവിധാനം ചെയ്തത് .ബോക്സ്ഓഫീസിൽ പരാജയമായ ഈ ചിത്രത്തിന് ശേഷം റോഷ്നി തന്റെ രണ്ടാം ചിത്രവുമായി എത്തുകയാണ് .പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തി ആണ് റോഷ്നി ദിനകർ തന്റെ രണ്ടാം ചിത്രം അണിയിച്ചൊരുക്കുന്നത് . എന്നാൽ ചിത്രത്തിന് നിരവധി പ്രത്യേകതയുമുണ്ട്.

സംവിധായകൻ ഒമർ ലുലു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഒമർ ലുലു എന്റർടൈന്മെന്റ്‌സ് എന്ന പേരിൽ പുതിയ നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ ഒമർ ലുലു.ഒമർ ലുലു തന്നെയാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധായകൻ ഗോപി സുന്ദർ ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്നായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ഒമറും റോഷ്നിയും ലൈവിൽ ഭാഗമായിരുന്നു. സംഗീതത്തിനും പാട്ടുകൾക്കും പ്രാധാന്യമുള്ള ഒരു നാടൻ പ്രണയ കഥ ആയിരിക്കും ഈ ചിത്രം എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ചിത്രത്തിന് യോജിക്കുന്ന ഒരു പേര് നൽകുവാൻ പ്രേക്ഷകരോട് ആവശ്യപ്പെടുകയും ചെയ്തു അണിയറപ്രവർത്തകർ. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ഒരു അഡാർ ലവ് ആണ് ഒമർ ലുലു സംവിധാനം ചെയ്ത അവസാന ചിത്രം .ഒമർ ലുലു നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നതോടെ നിരവധി പേർക്ക് അവസരം കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago