Categories: MalayalamNews

ഒമർ ലുലുവിന്റെ ‘പവർ സ്റ്റാർ’ ബാബു ആന്റണി..! ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളുമായി ഒരു മെഗാമാസ്സ്‌ ചിത്രം

ഒമർ ലുലു ആക്ഷൻ ചിത്രം ഒരുക്കാൻ പോകുന്നുവെന്ന വാർത്തകൾ കേട്ടപ്പോൾ മുതലേ ആരായിരിക്കും നായകൻ എന്നൊരു ചർച്ച സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മമ്മുക്കയുടെ പേരാണ് കൂടുതലും പറഞ്ഞു കേട്ടത്. പക്ഷേ മമ്മുക്ക അല്ല നായകൻ എന്ന് പിന്നീട് വെളിപ്പെടുത്തിയിരുന്നു. അപ്പോൾ പിന്നെ ആരായിരിക്കും നായകൻ? ആ ചോദ്യത്തിന് ഇതാ ഉത്തരം… ബാബു ആന്റണി..! സംവിധായകൻ ഒമർ ലുലു തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“പവർ സ്റ്റാർ” AN OMAR MASS

എൺപതുകളുടെ അവസാനത്തിൽ വില്ലനായ് വന്ന് മലയാളികളെ ഞെട്ടിച്ച നടനാണ് ബാബു ആന്റണി. പിന്നീട് തൊണ്ണൂറുകളിൽ നായകനായ് മാറി, മലയാളികൾ അതുവരെ കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ ഏവരെയും പുളകം കൊള്ളിച്ച് അദ്ദേഹം താരപദവി നേടി. ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ ആക്ഷൻ സിനിമകളുടെ വലിയ ആരാധകനായിരുന്നു ഞാൻ .ഇപ്പോൾ സംവിധായകൻ ആയപ്പോൾ ബാബു ആന്റണിയെ വച്ച് ഒരു മാസ്സ് ആക്ഷൻ പടം ചെയ്യുക എന്ന ആഗ്രഹം അങ്ങനെ സംഭവിക്കാൻ പോവുകയാണ്. പടം നിർമ്മിക്കുന്നത് മാസ്റ്റർപീസിന്റെ പ്രൊഡ്യൂസറായ CH മുഹമ്മദാണ്. Satellite Value പോലും നോക്കാതെ ഈ ചിത്രം വലിയ കാൻവാസിൽ നിർമ്മിക്കാൻ മുന്നോട്ട് വന്ന അദ്ദേഹം തരുന്ന കരുത്ത് ചെറുതല്ല. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കൊണ്ട് തീർക്കുന്ന മെഗാമാസ്സ് ചിത്രമായിരിക്കും “പവർ സ്റ്റാർ” 2019ൽ ഷൂട്ട് തുടങ്ങും ❤
Babu Antony will be Back in high voltage action through “POWERSTAR” ….AN OMAR MASS Need all your support & prayers ?

ഭരതൻ ചിത്രമായ ചിലമ്പിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ബാബു ആന്റണി കൂടുതലും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ഭരണകൂടം, ഗാന്ധാരി, ചന്ത, ദാദ, കടൽ, കമ്പോളം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അസാമാന്യ ആക്ഷൻ രംഗങ്ങൾ അന്ന് കാണികളെ ചെറുതായിട്ടൊന്നുമല്ല ത്രസിപ്പിച്ചിട്ടുള്ളത്. വീണ്ടും അത്തരത്തിൽ ഒരു കാഴ്‌ച ഒമർ ലുലു സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലും പുതിയ വിജയ് ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ബാബു ആന്റണി കൈകാര്യം ചെയ്യുന്നുണ്ട്. മാർഷ്യൽ ആർട്സിൽ നൈപുണ്യനായ അദ്ദേഹം പിയാനോ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്കും ചുവടുറപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago