ഫഹദ് ഫാസില്‍ ചിത്രം ‘മാലിക്കി’ലെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ‘മാലിക്ക് സിനിമ കണ്ടു തീര്‍ന്നു, മറ്റൊരു മെക്‌സിക്കന്‍ അപാരത എന്ന് പറയാം’- ചിത്രത്തെക്കുറിച്ച് ഒമറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
എന്നാല്‍ മാലിക്കിനെ വിമര്‍ശിച്ച ഒമര്‍ലുലുവിനു നേരെ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി. ചങ്ക്‌സ്, ധമാക്ക പോലുള്ള പടങ്ങളുടെ സംവിധായകന് ഈ ചിത്രത്തെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയെന്നു ചോദിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് ഒമര്‍ മറുപടിയായി എത്തി.
‘ഇവിടേക്ക് ചങ്ക്സും ധമാക്കയുമൊക്കെ താരതമ്യം ചെയ്യാന്‍, അതൊക്കെ യഥാര്‍ഥസമൂഹത്തില്‍ നടന്നിട്ടുള്ള എന്തെങ്കിലും സംഭവങ്ങളെ ആസ്പദമാക്കിയുള്ളവ ആയിരുന്നോ.. പിന്നെ വലിയ താരങ്ങള്‍ ഒന്നും ഇല്ലാതെ കുഞ്ഞു ബഡ്ജറ്റില്‍ എന്റര്‍ടെയ്ന്‍മെന്റിന് മാത്രം പിടിച്ച സിനിമ ഇന്നും നിങ്ങള്‍ ചര്‍ച്ചകളില്‍ ഓര്‍ത്ത് എടുക്കുന്നതിന് നന്ദി.’-ഒമര്‍ പറഞ്ഞു.
‘പോസ്റ്റ് മനസിലാകാത്തവര്‍ക്കായി’ എന്ന വിശദീകരണത്തോടെ പത്രവാര്‍ത്തയുടെ കട്ടിങ്ങും ഒമര്‍ ലുലു കമന്റ് ബോക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതേ ചിത്രം പോലെ തന്നെ ഇടതുപക്ഷത്തെ വെള്ളപൂശാനായി എടുത്ത മറ്റൊരു ചിത്രമാണ് മാലിക് എന്ന വിമര്‍ശനവും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. 2009-ല്‍ തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ നടന്ന വെടിവയ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് മാലിക്കിനു നേരേ ഉയരുന്ന വിമര്‍ശനം.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയും ആയിരുന്ന സമയത്താണ് സംഭവം നടന്നത് . ബീമാപ്പള്ളി വെടിവെയ്പിനു പിന്നിലുള്ള രാഷ്ട്രീയ ഇടപെടലുകളെ ഒട്ടും പരാമര്‍ശിക്കാതെ അന്നത്തെ അധികാരവൃത്തങ്ങളെ വെള്ള പൂശുകയാണെന്ന വ്യാപകമായ വിമര്‍ശനവും സിനിമയെപ്പറ്റി ഉയരുന്നുണ്ട്. അതേസമയം, ചിത്രത്തിന്റെ മേക്കിങ്ങുനുക്കുറിച്ചും അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ചും നിരവധി അഭിപ്രായമാണുള്ളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…