Categories: Movie

‘കടക്കല്‍ ചന്ദ്രന്‍ ഉടന്‍ അടുത്തുള്ള തിയേറ്ററുകളില്‍’, ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി ‘വണ്‍’

മമ്മൂട്ടി ചിത്രം ‘വണ്‍’ ക്‌ളീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സിനിമ യു സര്‍ട്ടിഫിക്കറ്റ് നേടിയതായി അറിയിച്ചത്. ‘ഇറ്റ് ഈസ് എ ക്ലീന്‍ യു, കടക്കല്‍ ചന്ദ്രന്‍ ഉടന്‍ അടുത്തുള്ള തിയേറ്ററുകളില്‍ എത്തും, എന്നായിരുന്നു യു സര്‍ട്ടിഫിക്കറ്റ് നേടിയ വിവരം അറിയിച്ചുകൊണ്ട് നല്‍കിയ തലക്കെട്ട്. ബോബി-സഞ്ജയയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ ആയി അത്യുജ്ജ്വലമായ കരിസ്മയോടെയാണ് സിനിമയുടെ ട്രെയിലറില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയാണ് എന്റെ രാഷ്ട്രീയമെന്ന മമ്മൂട്ടിയുടെ തുറന്നു പറച്ചലിന് തൊട്ടടുത്ത ദിവസമായിരുന്നു വണ്‍ സിനിമയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മറ്റൊരു രാഷ്ട്രീയനേതാവുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടിയായിരുന്നുവെന്നും സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, മധു, മുരളി ഗോപി, അലന്‍സിയര്‍, രഞ്ജിത് ബാലകൃഷ്ണന്‍, ബാലചന്ദ്രമേനോന്, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago