മമ്മൂക്ക നായകനായ വൺ കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലെത്തിയത്. വേറിട്ടൊരു രാഷ്ട്രീയ ആശയം പങ്ക് വെച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതിനിടയിൽ ചിത്രത്തിന്റെ വ്യാജപ്രിന്റ് വ്യാപകമായി പ്രചരിക്കുകയാണ്. അതിനെതിരെ കടുത്ത നടപടികളുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരും മുന്നോട്ടെത്തിയിട്ടുണ്ട്.
ONEന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അനധികൃതമായ വെബ്സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചരിപ്പിക്കുന്നുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന അഡ്മിൻമാരുടെ വിവരങ്ങളും ചാനൽ വെബ്സൈറ്റ് വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി 188000 ഫോളോവേർസുള്ള തമിഴ് റോക്കേർസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ടെലിഗ്രാം ചാനൽ ഉൾപ്പടെ പല ചാനലുകളും മുഴുവനായും BAN ചെയ്തിരുന്നു. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ ചാനലിലെ അഡ്മിൻ വിവരങ്ങളും പ്രൊഫൈലും ഇതിലൂടെ പുറത്ത് വിടുന്നു. സിനിമ വ്യവസായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള യാതൊരു വിധ പ്രവൃത്തികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.ഇതുപോലെ ഉള്ള ഓരോരുത്തരുടെയും വിവരങ്ങൾ കണ്ടുപിടിക്കുകയും നിയമപരമായി കൈക്കൊള്ളാവുന്ന പരമാവധി ശക്തമായ നടപടികൾ തന്നെ കൈക്കൊള്ളുകയും ചെയ്യും. സിനിമയെ സ്നേഹിക്കുന്നവർ സിനിമ കൊട്ടകകളിൽ നിന്ന് തന്നെ ഓരോ സിനിമയും ആസ്വദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…