സിനിമ, ടി.വി, മാധ്യമ മേഖലയിലെ പ്രവർത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെർട്ടേണിറ്റിയുടെ കീഴിൽ കേരള ഡയറക്ടേഴ്സ് ഇലവൻ സംഘടിപ്പിച്ച മാസ്കോം KD’s സെലിബ്രിറ്റി കപ്പിൽ ഓൺലൈൻ റൈഡേഴ്സ് ജേതാക്കളായി. ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂർണമെന്റിൽ ഫൈനലിൽ മില്ലേനിയം സ്റ്റാർസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓൺലൈൻ റൈഡേഴ്സ് ടൂർണമെന്റിലെ ചാമ്പ്യന്മാരായത്. സ്കോർ – മില്ലേനിയം സ്റ്റാർസ് : 135/7, ഓൺലൈൻ റൈഡേഴ്സ് : 136/3(14.5)
ഫൈനൽ മത്സരത്തിൽ 35 പന്തുകളിൽ നിന്ന് പുറത്താക്കാതെ 41 റൺസ് നേടിയ ഷാനിഫ് മരക്കാരാണ് മാൻ ഓഫ് ദി മാച്ച്. ടൂർണമെന്റിലെ അഞ്ച് മത്സരങ്ങളിൽ നാലിലും മാൻ ഓഫ് ദി മാച്ച് നേടിയ ഷാനിഫ് തന്നെയാണ് മാൻ ഓഫ് ദി സീരീസും നേടിയത്. 189 റൺസ് നേടിയ ഓൺലൈൻ റൈഡേഴ്സിന്റെ തന്നെ സുജിത് ഗോവിന്ദൻ ആണ് ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ. ഏഴ് വിക്കറ്റുകൾ സ്വന്തമാക്കിയ കൊറിയോഗ്രാഫേസിലെ അഭിജിത്ത് മികച്ച ബൗളർക്കുള്ള പുരസ്കാരം സ്വന്തമാക്കി.
ടൂർണമെന്റിൽ ആദ്യ സെഞ്ചുറി നേടുന്ന താരത്തിന് ഐസ്പെയർ പ്രഖ്യാപിച്ച ഐ ഫോൺ മില്ലേനിയം സ്റ്റാർസിന്റെ അൻഷാദ് സ്വന്തമാക്കി. മലയാള സിനിമയിലെ പ്രമുഖ നടന്മാരും സംവിധായകരുമായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ ചേർന്നാണ് ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഓൺലൈൻ റൈഡേഴ്സിന്റെ ഐക്കൺ പ്ലേയർ ആയ ആന്റണി വർഗീസ്, നടൻ സിജോയ് വർഗീസ്, സാജു നവോദയ, ഷഫീഖ് റഹ്മാൻ, സംവിധായകരായ സേതു, സജി സുരേന്ദ്രൻ, ശ്യാംധര്‍, പ്രൊഡ്യൂസർ ഡോക്ടർ ബാദുഷ, സി സി എഫ് പ്രസിഡൻറ് അനിൽ തോമസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. മാസ്കോം ടീ.എം.ടീ, വെസ്റ്റ് ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജി , ഐഡ ഹോം സെൻ്റർ, ഐസ്പെയർ,കിൻ്റർ ഹോസ്പിറ്റൽ,ടാൽ റോപ്പ്,ഹോട്ടൽ നോർത്ത് സെവൻ, റെഡ്ബുൾ, എസ് ഐ എം എസ്, ഗ്രീൻ പ്ലേ സ്പോർട്സ്,സോഫ സ്റ്റോറീസ്,ഐജോസ് നോവാ,ആദി സൂത്ര, കോളജൻ,ഐറാ വെൽനസ്,ലെജൻഡ് സലൂൺ,ഇംഗ്ലീഷ് ട്രീ,മിട്ടാസ് ഫാമിലി സലൂൺ,ക്രൗൺ പ്ലാസ, ക്രിക്കറ്റ് ഷാക്ക് എന്നിവരാണ് ടൂർണമെൻ്റ് സ്പോൺസേഴ്സ്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…