Categories: Malayalam

“മിട്ടു പൂച്ചേ… തങ്കു പൂച്ചേ”;ആദ്യ ദിനം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി ഓൺലൈൻ ടീച്ചർ

ജൂൺ 1 ആയ ഇന്ന് പുതിയ ഒരു അധ്യായന വർഷം ആരംഭിച്ചിരിക്കുകയാണ്. എല്ലാ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അമ്മമാരെ കാത്തു കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളും കുഞ്ഞുങ്ങളെ നോക്കി മരച്ചുവട്ടിലിരിക്കുന്ന അമ്മമാരും ഇന്ന് സ്ക്രീനിൽ ഉണ്ടായിരുന്നില്ല. ഓൺലൈൻ ക്ലാസുകൾ ആയിരുന്നു ഇന്ന് കുട്ടികളെ വരവേറ്റത്. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി ക്ലാസെടുത്ത സായി ടീച്ചർ ഇപ്പോൾ ലോകമെമ്പാടും വൈറലായിരിക്കുകയാണ്. ആരെയും ആകർഷിക്കുന്ന തരത്തിലായിരുന്നു ടീച്ചറുടെ അവതരണം. പൂച്ചകളുമായി എത്തിയ സായി ടീച്ചർ കുഞ്ഞുങ്ങളെ തൊടാതെ തൊട്ട് ക്ലാസ് വളരെ ഭംഗിയായി പൂർത്തിയാക്കി. എന്നാൽ ടീച്ചറുടെ ക്ലാസ്സ് ടിവിയിലൂടെ കേട്ടിരുന്നത് കുഞ്ഞുങ്ങൾ മാത്രമായിരുന്നില്ല. ഈയൊരു അനുഭവത്തെക്കുറിച്ച് മനോരമ ഡോട്ട് കോമിനോട് സായി ടീച്ചർ മനസ്സ് തുറക്കുകയാണ്.

‘അയ്യോ.. ഇത്രമാത്രം വൈറലായോ..? കുട്ടികളുടെ ഇഷ്ടം നേടേണ്ടേ.., ഒന്നാം ക്ലാസ് അല്ലേ.. അവരുടെ ഇഷ്ടത്തിന് പഠിപ്പിക്കണമല്ലോ അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എന്റെ പേര് സായി ശ്വേത. കോഴിക്കോടാണ് സ്വദേശം. ഭർത്താവ് ദിലീപ്. അദ്ദേഹം ഗൾഫിലാണ്. ഇപ്പോൾ ചോമ്പാല ഉപജില്ലയിലെ എൽ.പി സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ വർഷമാണ് അധ്യാപികയായി ജീവിതം തുടങ്ങുന്നത്. കഴിഞ്ഞ തവണ രണ്ടാം ക്ലാസ് കുട്ടികളെയായിരുന്നു പഠിപ്പിച്ചിരുന്നത്. ഇത്തവണ ഒന്നാം ക്ലാസിന് ഓൺലൈനായി ക്ലാസെടുക്കാൻ അവസരം കിട്ടി. അങ്ങനെയാണ് എത്തുന്നത്. നാളെ 10.30 മുതൽ എന്റെ ക്ലാസുണ്ട്. ആഴ്ചയിൽ രണ്ടു ദിവസമാണ് ഉള്ളത്.

ടിക്ടോക് വിഡിയോകളൊക്കെ ചെയ്യാറുണ്ട്. പിന്നെ അത്യാവശ്യം ഡാൻസൊക്കെ ചെയ്യും. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അങ്ങനെ ക്ലാസ് എടുക്കാൻ ടിക്ടോക് വിഡിയോകൾ സഹായിച്ചെന്നാണ് എന്റെ വിശ്വാസം. അതു എല്ലാവർക്കും ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. നിമിഷനേരം കൊണ്ട് ക്ലാസ് വൈറലാക്കിയ ട്രോളൻമാർക്ക് നന്ദി..സ്നേഹം..’ ടീച്ചർ പറയുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago