കോവിഡ് മൂന്നാം തരംഗത്തിനു ശേഷം തിയറ്ററുകളെ ഇളക്കിമറിച്ച് ‘ആറാട്ട്’ പ്രദർശനം തുടരുകയാണ്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. ഫെബ്രുവരി പതിനെട്ടിന് തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വൻ വരവേൽപ് ആണ് ചിത്രത്തിന് ലഭിച്ചത്. മാസും ആക്ഷനും ഡാൻസും എല്ലാം കൊണ്ടും തിയറ്ററുകളെയും മാസ് പടങ്ങളുടെ ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ആറാട്ട്.
റിലീസ് ആയി ദിവസങ്ങൾക്കുള്ളിൽ ആറാട്ടിലെ ഒരു അടിപൊളി ഗാനം എത്തിയിരിക്കുകയാണ്. ‘ഒന്നാം കണ്ടം’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ട്രെൻഡിങ്ങിൽ മൂന്നാമതാണ് പാട്ട് ഇപ്പോൾ. റിലീസ് ആയി രണ്ടു ദിവസം കൊണ്ടു തന്നെ ലക്ഷക്കണക്കിന് ആളുകളാണ് പാട്ട് കണ്ടിരിക്കുന്നത്. മുണ്ടും ഷർട്ടും ഇട്ടുകൊണ്ടുള്ള മോഹൻലാലിന്റെ അടിപൊളി ഡാൻസ് തന്നെയാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്.
‘ചിരിച്ച് കൊണ്ടും വില്ലൻ വേഷം കൊണ്ടും പ്രേക്ഷകരുടെ മനം കീഴടക്കിയ ഒരു വ്യക്തിയാണ് ലാലേട്ടൻ’, ‘ഈ എനർജിക്ക് മുന്നിൽ എണീറ്റ് നിന്ന് കൈ അടിക്കാതെ ആരും ഉണ്ടാവില്ല എന്നതാണ് സത്യം’, ‘ ആരുടെ ഫാൻ ആയാലും ഈ എനർജിയിൽ കൈയടി വീഴും’, ‘ഈ പ്രായത്തിലും ലാലേട്ടന്റെ എനർജിയെ വെല്ലാൻ പോന്ന ഒരുത്തൻ മലയാളസിനിമയിൽ ഇല്ല’, ’61 വയസുകാരനെ അഴിഞ്ഞാടാൻ വിട്ടാൽ ഇങ്ങനിരിക്കും ആറാട്ട്’ – എന്നിങ്ങനെ പോകുന്നു പാട്ടിന് ലഭിച്ച കമന്റുകൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…