അല്ലു അർജുൻ നായകനായ പുഷ്‌പ ദി റൈസ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുന്നൂറ് കോടിയിലേറെ കളക്ഷൻ നേടിയ ഈ പാൻ ഇന്ത്യൻ ചിത്രം അതിലെ സാമന്തയുടെ ഐറ്റം ഡാൻസ് കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. തീയറ്ററുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓളം സൃഷ്‌ടിച്ച ഗാനം ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ആ ഗാനത്തിന് വേണ്ടിയുള്ള റിഹേഴ്‌സൽ നടത്തിയ വീഡിയോ സാമന്ത പുറത്തുവിട്ടിരിക്കുകയാണ്.
അഭിനന്ദനം അർഹിക്കുന്ന രീതിയിൽ തന്നെ താരം ഈ വീഡിയോയിൽ അദ്ധ്വാനിക്കുന്നത് കാണുവാൻ സാധിക്കും. ഒന്നരക്കോടിയാണ് ഈ ഒരു ഗാനത്തിനായി സാമന്ത പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ചിലപ്പോൾ സ്റ്റെപ്പുകൾ തെറ്റുന്നത് കാണാമെങ്കിലും വളരെ ഉന്മേഷത്തോടെയാണ് നടി നൃത്തം വെക്കുന്നത്. അവരാരും വിയർക്കുന്നില്ല.. ഞാൻ ആകട്ടെ ചാവാറായി.. എന്നെല്ലാം ഇതിനിടയിൽ ക്യാമറയിലൂടെ താരം പറയുന്നുണ്ട്.
ഓ ആണ്ടവ എന്ന ഗാനം സാമന്തയുടെ കരിയറിലെ ആദ്യ ഐറ്റം സോങ്ങാണ്. റിലീസ് ചെയ്‌ത് ആഴ്ച്ചകൾക്കുള്ളിൽ തന്നെ ഗാനം യൂട്യൂബിൽ 100 വ്യൂസ് നേടിയിരുന്നു. സാമന്തക്കൊപ്പം അല്ലു അർജുനും മികച്ച രീതിയിലാണ് ഗാനത്തിൽ ചുവട് വെച്ചിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. കേരളത്തിലും വമ്പൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. അല്ലു അർജുനൊപ്പം രശ്മിക മന്ദാനയും ഫഹദ് ഫാസിലും പുഷ്പയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. രണ്ട് ഭാഗങ്ങളുള്ള പരമ്പരയുടെ ആദ്യ ഭാഗമാണ് ‘പുഷ്പ: ദി റൈസ്’.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…