Categories: MalayalamNews

ഓപ്പറേഷൻ ജാവ വ്യാജപ്രിന്റ് നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നതിനെ പറ്റി പത്തു വയസുകാരന്റെ വ്ലോഗ്..! വിഷമം പങ്ക് വെച്ച് സംവിധായകൻ

മികച്ച അഭിപ്രായം നേടിയിരുന്നെങ്കിലും സെക്കന്റ് ഷോ ഇല്ലാതിരുന്നതിനാലും കോവിഡ് പ്രതിസന്ധി മൂലവും തീയറ്ററുകളിൽ നിന്നും പ്രതീക്ഷിച്ച ഒരു വരുമാനം നേടുവാനാകാതെ പോയ ചിത്രമാണ് തരുൺ മൂർത്തി സംവിധാനം നിർവഹിച്ച സൈബർ ക്രൈം ത്രില്ലർ ഓപ്പറേഷൻ ജാവ. ഇപ്പോഴിതാ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ടോറന്റിലും ടെലിഗ്രാമിലും പങ്ക് വെക്കപ്പെടുകയാണ്. കൂടാതെ അത് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞുകൊടുക്കുന്ന പത്തു വയസ്സുകാരന്റെ വ്ലോഗും. ഇതിലുള്ള വിഷമം പങ്ക് വെച്ചിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി.

ഏറെ വിഷമത്തോടെയാണ് ഈ കാര്യം ഞാൻ ഷെയർ ചെയുന്നത്..!! മൂന്നു ദിവസം മുൻപ് ഒരു മലയാളി 10 വയസുക്കാരന്റെ വ്ലോഗ് പോലെ ഒരു വീഡിയോ ആണ് ആദ്യം ശ്രദ്ധയിൽ പെടുന്നത്. ഓപ്പറേഷൻ ജാവ നെറ്റിൽ നിന്നും ഡൌൺലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു ആ പയ്യൻ നിന്ന് വിവരിക്കുന്നു. ആരോ വലിയ അണ്ണന്മാർ ഷൂട്ട്‌ ചെയ്യുന്നതാണ്, അവർ തന്നെയാകണം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതും. കണ്ടപ്പോ ഒരു ഒരു തരം ഞെട്ടൽ ആയിരുന്നു. 10 വയസുകാരൻ പയ്യനെ വെറുതെ ഉപദ്രവിക്കണ്ട എന്ന് കരുതി ഞങ്ങൾ അത് യൂട്യൂബിൽ റിപ്പോർട്ട്‌ ചെയ്തു നീക്കി. പക്ഷെ ഇന്ന് വീണ്ടും മറ്റൊരു പത്തു വയസ്കരൻ യൂട്യൂബിൽ ഓപ്പറേഷൻ ജാവ ടെലെഗ്രാമിൽ നിന്നും ഡൌൺലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു വ്ലോഗ്സ് വന്ന് തുടങ്ങി. ഇത് എന്ത് തരം വ്യവസായമാണ്??..!! ടെലെഗ്രാമിൽ പടം വന്നു. റോക്കർസിൽ പടം വന്നു എന്നൊക്കെ പറഞ്ഞു എനിക്ക് സിനിമ സ്നേഹികൾ മെസ്സേജുകൾ അയക്കാറുണ്ട്. അപ്പോ തന്നെ നമ്മൾ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്യുന്നുമുണ്ട്!!

എന്റെ അപേക്ഷ ഇതാണ്. ഈ മോശം പ്രിന്റ് കാണാൻ വേണ്ടി നിങ്ങൾ ഈ വില പെട്ട mb യും സമയവും കളയല്ലേ…!! ജാവ OTT യിലും ചാനൽ കളിലും വരുന്നുണ്ട്. തീയേറ്ററിൽ വന്ന് കാണണം എന്ന് ഞങ്ങൾ വാശി പിടിക്കുന്നില്ല..വാശി പിടിച്ചിട്ട് ഈ സാഹചര്യത്തിൽ കാര്യവും ഇല്ല. ദയവ് ചെയ്തു ഇങ്ങനെ ഈ സിനിമ കാണരുത്, നിങ്ങൾ ഓരോ ആളുകൾ കാണുന്നില്ല എന്ന് വിചാരിക്കുന്നിടത് തിരുന്ന പ്രശ്‌നമേ ഉള്ളു ഇത്… ഇപ്പോഴും ടെലെഗ്രാമിൽ നിന്നും പടം കണ്ട് അഭിപ്രായങ്ങൾ വിളിച്ചു പറയുന്ന ആളുകൾ ഉള്ള നാട് ആണ്.. ലാസ്റ്റ് ദിവസവും വാ തോരാതെ അഭിപ്രായങ്ങൾ പറഞ്ഞ ആളോട് എവിടെയാ കണ്ടത് എന്ന് ചോദിച്ചപ്പോ ടെലെഗ്രാമിൽ എന്ന് ഒരു ഉളുപ്പും ഇല്ലാതെ തഗ് അടിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമ വ്യവസായത്തിന്റെ കണക്കും, നഷ്ടവും, ലാഭവും ഒന്നും പറയുന്നില്ല, പറഞ്ഞാൽ അത് ആർക്കും മനസിലാക്കുകയും ഇല്ല. പക്ഷെ ജാവയുടെ ക്രീയേറ്റീവ് ഹെഡ് എന്ന നിലയിൽ ജാവയുടെ തീയേറ്റർ പ്രിന്റ് കാണാൻ നിങ്ങൾ തീരുമാനിക്കുന്ന ഇടതാണ് എന്റെ സങ്കടം. അങ്ങനെ നിങ്ങൾ ജാവ കാണരുത്, കണ്ടില്ല എങ്കിൽ കണ്ടില്ലന്നെ ഉള്ളു,ഒരു സങ്കടവും ഇല്ല കണ്ടില്ല എങ്കിൽ. അത് പോലെ.. ദയവ് ചെയ്ത് ചെയുന്നത് എന്താണ് എന്ന് അറിയാതെ കുഞ്ഞുങ്ങളെ ഇത് പൊലുള്ള ക്രൈം കളിൽ ഉപയോഗിക്കരുത്… ഇതൊക്കെ തന്നെ സംസാരിക്കുന്ന ഒരു സിനിമ ചെയ്ത സംവിധായകൻ..

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago