Categories: MalayalamReviews

കേരള പോലീസ് എന്നാൽ സുമ്മാവാ? പെർഫെക്റ്റ് സൈബർ ക്രൈം ത്രില്ലർ; ഓപ്പറേഷൻ ജാവ റിവ്യൂ

കേരള പോലീസ് ഫോഴ്‌സിന്റെ ശക്തിയും ബുദ്ധിയും എന്താണെന്ന് വാർത്തകളിലൂടെയും സിനിമകളിലൂടെയും അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് മലയാളികൾ. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ യഥാർത്ഥ പോലീസ് സ്റ്റേഷൻ അനുഭവങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടുമുള്ള ഒരു റിയലിസ്റ്റിക് പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം കൂടി എത്തിയിരിക്കുകയാണ്. നവാഗതനെന്ന് ഒരു നിമിഷം പോലും പ്രേക്ഷകനെ ഓർമിപ്പിക്കാത്ത രീതിയിലുള്ള ഒരു സംവിധാനമികവാണ് തരുൺ മൂർത്തി ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

ബി ടെക്ക് കഴിഞ്ഞിട്ടും ജോലിയൊന്നും ശരിയാകാത്ത രണ്ടു യുവാക്കളിലൂടെയാണ് കഥ കടന്നുപോകുന്നത്. എന്നാൽ ഒരു സാധാരണ സിനിമ പോലെ കഥ പറഞ്ഞുപോകാതെ ആക്ഷൻ ഹീറോ ബിജുവിലെ പോലെ പല ഓപ്പറേഷനുകളാണ് പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ആദ്യ സമ്പൂർണ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ മൂവി എന്ന വിശേഷണം നൽകാവുന്ന ചിത്രം അഭിനയമികവ് കൊണ്ടും അവതരണമികവ് കൊണ്ടും ടെക്‌നോളജി തലത്തിലും ഏറെ മുന്നിൽ നിൽക്കുന്ന ചിത്രമാണ്. ത്രില്ലർ മൂഡിൽ കഥ പറഞ്ഞു പോകുമ്പോൾ തന്നെ കഥാപത്രങ്ങളുടെ വ്യക്തിപരമായ ജീവിതവും അതിനെ ബന്ധപ്പെട്ടു കിടക്കുന്ന സംഭവങ്ങളും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

ബാലു വർഗീസും ലുക്മാനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. രണ്ടുപേരും ഒന്നിനൊന്ന് മത്സരിച്ചുള്ള പ്രകടനമാണ് കാഴ്ച്ച വെച്ചിട്ടുള്ളതും. വിനായകൻ, ബിനു പപ്പു, ഇർഷാദ്, അലക്‌സാണ്ടർ പ്രശാന്ത്, ഷൈൻ ടോം ചാക്കോ, ധന്യ അനന്യ എന്നിങ്ങനെ ഓരോരുത്തരും അവരുടെ റോളുകൾ മനോഹരമാക്കുകയും ചെയ്‌തു. മികച്ചൊരു തീയറ്റർ അനുഭവമായ ചിത്രം സിനിമാറ്റോഗ്രഫി കൊണ്ടും എഡിറ്റിംഗ് കൊണ്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു അവതരണമാണ് സ്വായത്തമാക്കിയിരിക്കുന്നത്. തീർച്ചയായും ബിഗ് സ്‌ക്രീനിൽ കുടുംബസമേതം ആസ്വദിക്കാവുന്ന ചിത്രം തന്നെയാണ് ഓപ്പറേഷൻ ജാവ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago