കുഞ്ചാക്കോ ബോബൻ നായകനായ ഓർഡിനറി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് ശ്രിത ശിവദാസ്. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്നും മാറി നിന്ന താരം മലയാള സിനിമയിലേക്ക് തിരിച്ചുവരുവാൻ ഒരുങ്ങുകയാണ്. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ‘മണിയറയിൽ അശോകൻ’ എന്ന സിനിമയിലൂടെയാണ് മടങ്ങി വരവ്. 2015ലെ ‘റാസ്‌പുട്ടിൻ’ എന്ന സിനിമക്ക് ശേഷം ശ്രിതയെ മലയാളത്തിൽ കണ്ടില്ല. 2014ലായിരുന്നു വിവാഹം. ഒരുവർഷത്തിന് ശേഷം വിവാഹമോചനവും. ശേഷം അടുത്തിടെ രമ്യ നമ്പീശൻ സംവിധാനം ചെയ്ത ഒരു ആൽബത്തിലാണ് ശ്രിത പ്രത്യക്ഷപ്പെടുന്നത്. ഇനി വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവാണ്. അതേപ്പറ്റി ശ്രിത ‘സ്റ്റാർ ആൻഡ് സ്റ്റൈൽ’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു:
വിവാഹത്തിന് ശേഷം സ്ത്രീകൾ സിനിമ വിട്ട് പോകുന്നത് കുറഞ്ഞിട്ടുണ്ട്. വിവാഹമാണെങ്കിലും വിവാഹ മോചനമാണെങ്കിൽ വ്യക്തിപരമാണെന്നും അതിനെ സിനിമയുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ഒരു പരിധിവരെ പലരും ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. 2014ൽ ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വർഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോൾ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആ സമയത്ത് വ്യക്തിപരമായ കാരണങ്ങളാൽ അധികം സിനിമ ചെയ്തിരുന്നില്ല. പിന്നീട് തമിഴിലാണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറർ കോമഡി ചിത്രമായിരുന്നു അത്. അത് തമിഴ്നാട്ടിൽ വലിയ ഹിറ്റുമായിരുന്നു. അതിന് ശേഷം കാർത്തിക് രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ഇത് റീലീസ് ചെയ്തിട്ടില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…