കണ്ണിറുക്കലും കാഞ്ചി വലിക്കലും മാണിക്യ മലരായ പൂവി എന്ന ഗാനം കൊണ്ടെല്ലാം കഴിഞ്ഞ ഒരു കൊല്ലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമാണ് ഒരു അഡാർ ലവ്. ട്രോളന്മാരുടെ നിസീമമായ പിന്തുണയും വിസ്‌മരിക്കാനാവില്ല. ഒമർ ലുലു എന്ന ആദ്യ രണ്ടു ചിത്രങ്ങളും വമ്പൻ വിജയമാക്കിയ സംവിധായകനിൽ നിന്നും ഒരു പ്രണയചിത്രം എത്തുന്നുവെന്നതും ഈ ചിത്രത്തിനായുള്ള കാത്തിരിപ്പുകൾക്ക് ആവേശം പകരുന്നതായിരുന്നു. പ്രണയത്തിന്റെ വേരുകൾ കണ്ടു തുടങ്ങുന്ന കൗമാരത്തിന്റെ ആഘോഷ വേദിയായ സ്കൂളിലേക്കാണ് ചങ്ക്‌സിൽ കോളേജിലേക്ക് പ്രേക്ഷകരെ കൊണ്ട് പോയ ഒമർ ലുലു ഇത്തവണ പ്രേക്ഷകരെ കൊണ്ട് പോയിരിക്കുന്നത്.
ഡോൺ ബോസ്കോ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ ഫ്രഷേഴ്‌സ് ഡേയോട് കൂടിയാണ് ചിത്രം തുടങ്ങുന്നത്. മാണിക്യ മലരായ പൂവി ഗാനവും കണ്ണുകൾ കൊണ്ട് പ്രണയിച്ചു തുടങ്ങുന്ന റോഷനും പ്രിയയുമെല്ലാമായി പതിയെ കഥ മുന്നോട്ട് പോവുകയാണ്. അതോടൊപ്പം സൗഹൃദത്തിന്റെ നല്ലൊരു കാഴ്ചയും സമ്മാനിക്കുന്നുണ്ട്. കണ്ടും കേട്ടും തഴമ്പിച്ച കാര്യങ്ങളിൽ വലിയ പുതുമ ഒന്നും തന്നെ ഇല്ലാതെയാണ് സ്‌കൂൾ കാണിച്ചിരിക്കുന്നത്. എന്നിരുന്നാൽ തന്നെയും ഗൃഹാതുരത്വം ഉണർത്തുന്ന പഴയ സ്‌കൂൾ ലൈഫിലേക്ക് പ്രേക്ഷകനെ കൊണ്ട് പോകുന്നുണ്ട് ചിത്രമെന്നത് സത്യമാണ്. അധ്യാപകരെ വെറും കോമാളികളാക്കി അവതരിപ്പിച്ചതിൽ ചെറിയൊരു നീരസം തോന്നാതിരിക്കില്ല. കാരണം ഓരോ വിദ്യാർത്ഥിയും ഇന്നും ഓർത്തിരിക്കുന്ന പല അധ്യാപകരും അവർക്ക് ഈ ഒരു സമയത്ത് ലഭിച്ചവർ തന്നെയാണ്. വെറുമൊരു ആകർഷണീയത മാത്രമാണോ പ്രണയമെന്നും അതോ അതിനുമപ്പുറം എന്തെങ്കിലും ഉണ്ടോയെന്ന് ചിന്തിപ്പിക്കുന്ന ചിത്രം വർണാഭമായ ഒരു കാഴ്‌ച തന്നെയാണ്.
സെൻസേഷനായി തീർന്ന നായിക പ്രിയ വാര്യർക്ക് ആവശ്യമായ ഒരു സ്‌ക്രീൻ സ്‌പേസ് ലഭിച്ചിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്. റോഷൻ തന്റെ കഥാപാത്രം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കൈയ്യടി നേടുന്ന ഒരു കഥാപാത്രമാണ് നൂറിൻ ഷരീഫ് അവതരിപ്പിച്ച ഗാഥ എന്ന കഥാപാത്രം. നായിക സത്യത്തിൽ നൂറിൻ തന്നെയാണ്. നല്ലൊരു സ്ക്രീൻ പ്രസൻസ് നിലനിർത്തുന്നുണ്ട് നൂറിൻ. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുന്നതിൽ ഹരീഷ് കണാരന്റെ കഥാപാത്രം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. അത് പോലെ തന്നെ സലിം കുമാർ ഏറെ കൈയ്യടി നേടുന്നുണ്ട്. നിരവധി പുതുമുഖങ്ങൾക്ക് സിനിമയുടെ വലിയ ലോകത്തേക്ക് വാതിൽ തുറന്നു കൊടുത്തു എന്ന കാരണത്താൽ ഈ ചിത്രവും ഒരു വിജയമാണ്. ഒട്ടു മിക്കവരും നവാഗതരായിട്ട് പോലും അവരാൽ കഴിയുന്ന രീതിയിൽ അവർ അഭിനയിച്ചിട്ടുണ്ട്.
കലാഭവൻ മണിക്കുള്ള ഒരു ട്രിബ്യൂട്ടായി ഒരുക്കിയ രംഗവും മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള പരാമർശവും എല്ലാം എടുത്തു പറയേണ്ടതാണ്. ദ്വയാർത്ഥ പ്രയോഗങ്ങളും ചിത്രത്തിൽ കടന്ന് വരുന്നുണ്ട്. സ്‌കൂൾ ലൈഫിൽ ഇങ്ങനെയെല്ലാം സംഭവിക്കുമോ എന്നൊരു ചോദ്യം പ്രേക്ഷകന് എറിഞ്ഞിട്ടു കൊടുത്ത് ഒരു ട്രാജഡി നിറഞ്ഞ ക്ലൈമാക്‌സുമായി തിരക്കഥ ശ്രദ്ധേയമാകുന്നു. ഷാൻ റഹ്മാൻ തന്റെ മാന്ത്രികമായ സംഗീതം കൊണ്ട് വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. അതോടൊപ്പം സിനു സിദ്ധാർത്ഥിന്റെ ക്യാമറയും മികച്ച് നിൽക്കുന്നു. സ്‌കൂൾ ലൈഫിലേക്ക് തിരികെ കൊണ്ട് പോകുന്നതിനോടൊപ്പം അവിശ്വസനീയമായ ചില കാഴ്‌ചകളും ഒരു അഡാർ ലവ് സമ്മാനിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…