Oru Pazhaya Bomb Katha Review
“അയ്യോ…!” ഇത്രയും നാളും ബോംബെന്ന് കേട്ടാൽ ഇങ്ങനെയായിരുന്നു മലയാളികൾ. പക്ഷേ ഇനി ബോംബ് എന്ന് കേൾക്കുമ്പോൾ ഒരു പൊട്ടിച്ചിരി കൂടി മലയാളിയുടെ മുഖത്ത് വിരിയും. സംവിധായകൻ ഷാഫിക്കാണ് ആ ചിരി വിടരുന്നതിലെ എല്ലാ ക്രെഡിറ്റും. ‘ഒരു പഴയ ബോംബ് കഥ’ കൊണ്ട് പ്രേക്ഷകർക്ക് പൂർണമായും ചിരിച്ചുല്ലസിച്ച് ആസ്വദിക്കാവുന്ന ഒരു ചിത്രം സമ്മാനിച്ചിരിക്കുകയാണ് ഷാഫി. കല്യാണരാമൻ, മായാവി, പുലിവാൽ കല്യാണം, 2 കണ്ട്രീസ് എന്നിങ്ങനെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള ഷാഫിയുടെ ആ ചിരി മന്ത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ് ഒരു പഴയ ബോംബ് കഥയിലൂടെ. നായകസങ്കല്പങ്ങളെ മാറ്റിമറിച്ച് എത്തിയ ചിത്രം പ്രേക്ഷകർക്ക് പൂർണമായ ഒരു ചിരിപ്പൂരം തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ശ്രീക്കുട്ടൻ ശാരീരിക പരിമിതികൾ ഉള്ള ഒരു യുവാവാണ്. പക്ഷേ ആ പരിമിതികളെ ഇല്ലാതാക്കുന്ന ഭവ്യൻ എന്ന ഒരു ഒന്നൊന്നര സുഹൃത്ത് അവനുണ്ട്. അധികം സ്വപ്‌നങ്ങൾ ഒന്നുമില്ലാതെ ജീവിക്കുന്ന അവരുടെ ജീവിതത്തിലേക്ക് ഒരു പോലീസുകാരൻ കടന്നു വരികയും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗന്ദര്യവും ഉറച്ച ശരീരവുമുള്ള നായകന്മാരെന്ന സങ്കൽപ്പം മലയാളസിനിമ ഉപേക്ഷിച്ചിട്ട് ഇപ്പോൾ കുറച്ചു കാലമായി. പോളിയോ ബാധിച്ച് കാലിന് സ്വാധീന കുറവ് വന്ന ഒരാൾ നായകനാകുക…! നാലോ അഞ്ചോ കൊല്ലം മുൻപ് മലയാളികൾ ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്ത ഒരു കാര്യമാണ്. അവിടെയാണ് തന്റെ വൈകല്യത്തെ ഒരു നേട്ടമായി കാണുന്ന ബിബിൻ ജോർജിനേയും ശ്രീക്കുട്ടൻ എന്ന കഥാപാത്രത്തേയും കണ്ട് മലയാളികൾ അമ്പരക്കുന്നത്. ചെറിയ ചെറിയ വേഷങ്ങളും അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ വലിയ വലിയ സിനിമകളുടെ തിരക്കഥയുമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന ബിബിൻ ഇനി മുതൽ അറിയപ്പെടുന്നത് ഒരു നായകനായിട്ടാണ്. ആ പാട്ടുകളിൽ ബിബിൻ എടുത്ത ചുവടുകളും സംഘട്ടനരംഗങ്ങളിലെ പ്രകടനവും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നതാണ്. അതോടൊപ്പം തന്നെ ചിത്രത്തിൽ ഉടനീളം ചിരിപ്പിച്ച് ഒരു വൺമാൻ ഷോ തന്നെയാണ് ഹരീഷ് കണാരൻ നടത്തിയിരിക്കുന്നത്. പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്നതിൽ ഒരു വലിയ പങ്ക് തന്നെയാണ് കണാരന്റെ കഥാപാത്രം വഹിച്ചിരിക്കുന്നത്.
ശ്രുതിയായി നായികാവേഷത്തിൽ എത്തിയ പ്രയാഗ നല്ലൊരു പ്രകടനം കാഴ്ചവെച്ചെങ്കിലും കൂടുതൽ ഒന്നും തന്നെ ചെയ്യാനായിട്ട് ഉള്ള സ്പേസ് ഉണ്ടായിരുന്നില്ല. കലാഭവൻ ഷാജോൺ പോലീസ് വേഷങ്ങളിലൂടെ ഇപ്പോൾ കൈയടികൾ നേടിക്കൊണ്ടിരിക്കുകയാണ്. ഒരു പഴയ ബോംബ് കഥയിലെ രാജശേഖരൻ എന്ന പോലീസ് ഓഫീസറും അത്തരത്തിൽ പ്രശംസ നേടിയെടുക്കുകയാണ്. വില്ലത്തരം നിറഞ്ഞ ആ കഥാപാത്രത്തെ മനോഹരമായി തന്നെ അവതരിപ്പിക്കുവാൻ ഷാജോണിന് കഴിഞ്ഞിട്ടുണ്ട്. ഹരിശ്രീ അശോകൻ, വിജയ രാഘവൻ, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, നാരായണൻകുട്ടി എന്നിങ്ങനെ ചിരിയുടെ തമ്പുരാക്കന്മാരുടെ ഒരു നിര തന്നെയുണ്ട് ബോംബ് കഥ പറയാൻ. വിഷ്‌ണു ഉണ്ണികൃഷ്ണന്റെ ഗസ്റ്റ് റോളും കഥാഗതിയിൽ ഏറെ ഗുണം ചെയ്‌തിട്ടുണ്ട്.
ബിനു ജോസഫും സുനിൽ കർമയും ചേർന്നൊരുക്കിയ തിരക്കഥക്കാണ് ഏറ്റവും കൂടുതൽ കൈയ്യടികൾ വേണ്ടത്. കുറെയേറെ നാളുകൾ കൂടി പ്രേക്ഷകർ മനസ്സറിഞ്ഞ് ചിരിച്ച ഒരു ചിത്രമാണ് ഒരു പഴയ ബോംബ് കഥ. ആ കഥ ഇത്ര മനോഹരമാക്കി ഒരുക്കിയ രണ്ടു പേർക്കും നന്ദി. അരുൺ രാജ് ഈണമിട്ട ഗാനങ്ങളും ബിജിബാലിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ ആസ്വാദനത്തെ ഏറെ സഹായിച്ചിട്ടുണ്ട്. വിനോദ് ഇല്ലംപള്ളിയുടെ ക്യാമറകണ്ണുകളും പ്രേക്ഷകന്റെ കാഴ്ചയെ മനോഹരമാക്കി. വി സാജന്റെ എഡിറ്റിങ്ങ് കൂടിയായപ്പോൾ ബോംബ് കഥ മനോഹരമായി. ഈ ഒരു ചിത്രം കാശ് മുടക്കി തീയറ്ററിൽ പോയിരുന്ന് കണ്ടാൽ നിങ്ങൾക്ക് ഒരിക്കലും കാശ് നഷ്ടമാവില്ലെന്ന് ഉറപ്പ്. അതിനുമപ്പുറം ചിരിച്ച് ചിരിച്ച് ആയുസ്സ് കുറച്ച് നീട്ടുകയും ചെയ്യാം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…