‘റാഡിക്കലായൊരു മാറ്റമല്ല’: ഒരു താത്വിക അവലോകനം നാളെ മുതൽ

പുതുവത്സര ആഘോഷങ്ങൾക്ക് ആവേശം പകർന്ന് തിയറ്ററുകളിലേക്ക് ഡിസംബർ 31ന് എത്തുന്നത് നാല് ചിത്രങ്ങൾ. ജിബൂട്ടിക്കൊപ്പം ഒരു താത്വിക അവലോകനം ആണ് നാളെ തിയറ്ററുകളിലേക്ക് എത്തുന്ന മറ്റൊരു മലയാള ചിത്രം. നവാഗതനായ അഖിൽ മാരാർ ആണ് ചിത്രത്തിന്റെ സംവിധാനം. ജോജു ജോർജ് ആണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്. ജോജുവിനെ കൂടാതെ നിരഞ്ജൻ രാജു, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ചിത്രത്തിന്റെ രചനയും അഖിൽ മാരാരാണ് നിർവഹിച്ചിരിക്കുന്നത്. ഡിസംബർ 26ന് യുട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രയിലറിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. യൊഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. മേജര്‍ രവി, ഷമ്മി തിലകന്‍, പ്രശാന്ത് അലക്സാണ്ടര്‍, ബാലാജി ശര്‍മ്മ, അസീസ് നെടുമങ്ങാട്, പ്രേംകുമാര്‍, മാമുക്കോയ, കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകള്‍ ശൈലജ, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, അഭിരാമി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രാഹണം – വിഷ്ണു നാരായണൻ, വരികൾ – കൈതപ്രം, മുരുകന്‍ കാട്ടാകട, സംഗീതം – ഒ കെ രവിശങ്കര്‍. ശങ്കര്‍ മഹാദേവന്‍, മധു ബാലകൃഷ്ണന്‍, ജോസ് സാഗര്‍, രാജാലക്ഷ്മി, ഖാലിദ് എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം – ഷാന്‍ റഹ്മാന്‍, എഡിറ്റിംങ് – ലിജോ പോള്‍, പ്രൊജ്റ്റ് ഡിസൈന് ‍- ബാദുഷ, ലൈന്‍ പ്രൊഡ്യുസർ ‍- മേലില രാജശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – എസ്സാ കെ എസ്തപ്പാന്‍, കല – ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ് – ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം – അരവിന്ദന്‍, സ്റ്റില്‍സ് – സേതു, പരസ്യകല – അധിന്‍ ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ ‍- ബോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ – സുനില്‍ വേറ്റിനാട്, പ്രൊജക്റ്റ് മെന്റര്‍ – ശ്രീഹരി, പിആര്‍ഒ – എ എസ് ദിനേശ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago