പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് ഒരു താത്വിക അവലോകനം. ജോജു ജോർജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ചു അഖിൽ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ ഏഴിന് തീയറ്ററുകളിൽ എത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
“അപ്പൊ പിന്നെങ്ങനെ ജനുവരി 7 ന് ടിക്കറ്റ് എടുക്കുവല്ലേ… ഡിസംബർ 3 ന് പടം ഇറക്കിയാൽ സംവിധായകൻ മരയ്ക്കാർ കാണാൻ പോകുമെന്ന ഭീഷണിയിൽ വീണ നിർമാതാവ് സിനിമയുടെ റിലീസ് ജനുവരി 7 ലേക്ക് മാറ്റിയ വിവരം എല്ലാവരേയും അറിയിക്കുന്നു.. സിനിമ സംവിധായകൻ ഒക്കെ ഇപ്പൊ..സിനിമയിൽ എത്തിച്ചത് ലാലേട്ടൻ ആണേ.. 😍😍😍😍” എന്നാണ് സംവിധായകൻ അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചത്.
ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശര്‍മ്മ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. കെെതപ്രം, മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു. ശങ്കർ മഹാദേവൻ, മധു ബാലകൃഷ്ണൻ, ജോസ് സാഗർ, രാജലക്ഷ്മി എന്നിവരാണ് ഗായകർ.
പശ്ചാത്തല സംഗീതം – ഷാൻ റഹ്മാൻ, എഡിറ്റിംങ് – ലിജോ പോള്‍, പ്രൊജക്റ്റ് ഡിസെെന്‍ – ബാദുഷ, പ്രൊഡക്ഷൻ കണ്‍ട്രോളർ – എസ്സാ കെ എസ്തപ്പാന്‍ ,കല – ശ്യാം കാർത്തികേയൻ, മേക്കപ്പ് – ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം – അരവിന്ദന്‍, സ്റ്റിൽസ് – സേതു, പരസ്യകല – അധിന്‍ ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബോസ്, ഫിനാൻസ് കൺട്രോളർ – സുനിൽ വേറ്റിനാട്, ലൈൻ പ്രൊഡ്യുസർ – മേലില രാജശേഖരൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…