ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയായ ‘ഒരു തെക്കൻ തല്ല് കേസ്’ തിയറ്ററുകളിലേക്ക് എത്തുന്നു. ഓണം റിലീസ് ആയി തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. സിനിമയിലെ ‘പാതിരയിൽ തിരുവാതിര പോലെ’ എന്ന ഗാനം കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. അൻവർ അലിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. ശ്രീദേവി തെക്കേടത്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിജു മേനോനും പത്മപ്രിയയും ആണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും പ്രണയമാണ് പ്രധാനമായും ഗാനരംഗത്തിൽ വർണിക്കുന്നത്.
ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് പിന്നാടൻ ആണ്. ജി ആര്‍ ഇന്ദുഗോപന്‍റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ പത്മപ്രിയ ആണ് നായികയായി എത്തുന്നത്. ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം – മധു നീലകണ്ഠൻ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ – ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. പ്രൊഡക്ഷൻ കൺട്രോളർ – ഷാഫി ചെമ്മാട്, കല – ദിലീപ് നാഥ്, മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റിൽസ് – അനീഷ് അലോഷ്യസ്, എഡിറ്റർ – മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ. പി ആർ ഒ – എ എസ് ദിനേശ്. ഓണം റിലീസ് ആയിട്ടായിരിക്കും തെക്കൻ തല്ല് കേസ് തിയറ്ററുകളിൽ എത്തുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…