ബിജു മേനോന് ഒപ്പം പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവർ പ്രധാനതാരങ്ങളായി എത്തുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ സിനിമയുടെ ട്രയിലർ എത്തി. അടിയും തിരിച്ചടിയും കട്ടപ്രേമവും ഒപ്പം ചില ദുരൂഹതകളും നൽകിക്കൊണ്ടാണ് തെക്കൻ തല്ലു കേസ് ട്രയിലർ അവസാനിക്കുന്നത്. ചിത്രത്തിലെ ‘യെന്തര്’ എന്ന് തുടങ്ങുന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്ത് നിമിഷനേരം കൊണ്ട് വൈറലായിരുന്നു. നാടൻ പ്രണയമായിരുന്നു ഈ ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് പിന്നാടൻ ആണ്. ജി ആര് ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ പത്മപ്രിയ ആണ് നായികയായി എത്തുന്നത്. ഇ ഫോർ എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം – മധു നീലകണ്ഠൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – റോഷന് ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ – ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. പ്രൊഡക്ഷൻ കൺട്രോളർ – ഷാഫി ചെമ്മാട്, കല – ദിലീപ് നാഥ്, മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റിൽസ് – അനീഷ് അലോഷ്യസ്, എഡിറ്റർ – മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ. പി ആർ ഒ – എ എസ് ദിനേശ്. ഓണം റിലീസ് ആയിട്ടായിരിക്കും തെക്കൻ തല്ല് കേസ് തിയറ്ററുകളിൽ എത്തുക.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…