Categories: MalayalamMovieNews

ചിത്രീകരണം തുടങ്ങും മുമ്പേ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് കോടികള്‍ വില പറഞ്ഞ് ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍; ട്വല്‍ത് മാന്‍ 35 കോടി, ബ്രോ ഡാഡിക്ക് 28 കോടി

തിയേറ്ററില്‍ റിലീസ് ചെയ്ത് അധികം വൈകാതെ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലെത്തിയ ‘ലൂസിഫര്‍’, ‘ഇഷ്‌ക്’ തുടങ്ങിയവയിലൂടെയാണ് മലയാള സിനിമാപ്രേമികള്‍ ഒ.ടി.ടി.യെ പരിചയപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ ലോക്ഡൗണ്‍കാലത്ത് ‘സൂഫിയും സുജാത’യും ഒ.ടി.ടി.യില്‍ റിലീസ് ചെയ്യപ്പെട്ടപ്പോള്‍ ഈ പ്ലാറ്റ്ഫോം പതിയെ ജനകീയമാകാന്‍ തുടങ്ങി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചിത്രീകരിച്ച്, മൊബൈല്‍ ഫോണുകളിലും വിരുന്നുമുറികളിലുമായി നിറഞ്ഞോടിയ ‘സീ യൂ സൂണ്‍’ പ്രേക്ഷകരോട് പറഞ്ഞത് ഉടന്‍ ഒ.ടി.ടി. വിപ്ലവം കാണാനാകും എന്നാണ്.

Lucifer Mohanal Prithviraj Movie Review

തീയേറ്ററുകളില്‍ റിലീസ് ചെയ്ത് ഒരു മാസത്തിനകം തന്നെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ സിനിമകള്‍ എത്തുന്നതാണ് പുതിയ രീതി. വിജയുടെ മാസ്റ്ററും മമ്മൂട്ടിയുടെ വണ്‍, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളും പിന്തുടര്‍ന്നത് ഇതേ രീതിയാണ്. ഇപ്പോളിതാ മോഹന്‍ലാലിന്റെ അടുത്തിടെ പ്രഖ്യാപിച്ച ചിത്രങ്ങളായ ട്വെല്‍ത് മാന്‍, ബ്രോ ഡാഡി എന്നീ സിനിമകള്‍ക്ക് ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ വില ഇട്ടു എന്നാണ് വാര്‍ത്തകള്‍. ട്വല്‍ത്മാന്‍ ചിത്രീകരണം പോലും ആരംഭിച്ചിട്ടില്ല. ബ്രോ ഡാഡിയുടെ ചിത്രീകരണം പാതിവഴിയിലും. എന്നിട്ടും വന്‍ താരനിര ഉള്ളതിനാലാണ് രണ്ട് ചിത്രങ്ങള്‍ക്കും വന്‍ തുക മുടക്കുവാന്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ തയ്യാറായിരിക്കുന്നത്. ട്വല്‍ത് മാനിന് 35 കോടിയും ബ്രോ ഡാഡിക്ക് 28 കോടിയും വിലയിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ദൃശ്യം രണ്ടിന് 30 കോടിയില്‍ അധികം രൂപ നല്‍കിയാണ് ആമസോണ്‍ സ്വന്തമാക്കിയത്. ഒരു കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച ഫഹദ് ഫാസില്‍ ചിത്രം സിയൂ സൂണിന് എട്ടു കോടിയോളം രൂപയാണ് ആമസോണ്‍ പ്രൈം നല്‍കിയത്. ഒ.ടി.ടി റിലീസ് ലക്ഷ്യംവെച്ച് നിര്‍മിച്ച ജോജിയും മികച്ച വിജയം നേടി. 15 കോടിയിലധികം രൂപയ്ക്കാണ് ചിത്രം വിറ്റത്.
കൂടുതല്‍ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ മാത്രം റിലീസ് ചെയ്യാനായി അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago