Categories: MalayalamReviews

ജയപരാജയങ്ങളെ നിർണയിക്കുന്ന ജീവിത ഓട്ടം | ഓട്ടം റിവ്യൂ

ഓരോ ഓട്ടത്തിലും ജയപരാജയങ്ങൾ മാറി മറയുന്ന ജീവിതത്തിലെ ഓട്ടത്തിലേക് ഒരു എത്തിനോട്ടമാണ് നവാഗതനായ സാം തന്റെ ആദ്യചിത്രമായ ഓട്ടത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കു എത്തിച്ചിരിക്കുന്നത്. യുവാക്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കടന്നു പോയിട്ടുണ്ടാവുന്ന സംഘർഷഭരിതമായ ചില മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. അത് തന്നെയാണ് ഓട്ടത്തെ പേക്ഷകരിലേക്ക് ഏറെ അടുപ്പിച്ചു നിർത്തുന്നതും. ലാല്‍ ജോസ് ഷോയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും, റോഷന്‍ ഉല്ലാസുമാണ് ഓട്ടത്തിലെ നായകന്മാര്‍.വൈപ്പിന്‍ പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് ഓട്ടത്തിന്റെ കഥ നടക്കുന്നത്. ചിത്രീകരണ ഘട്ടത്തില്‍ തന്നെ സിനിമാ വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഓട്ടം, കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ്.

Ottam Malayalam Movie Review

ജീവിതത്തിൽ തോൽവി മാത്രം നേരിടേണ്ടി വരുന്ന ഒരു യുവാവ് ജീവിതം അവസാനിപ്പിക്കുവാൻ ഇറങ്ങി തിരിക്കുകയാണ്. പക്ഷേ സാഹചര്യങ്ങൾ അയാളെ അതിൽ നിന്നും പിന്തിരിപ്പിക്കുകയും യഥാർത്ഥ ഓട്ടം തുടങ്ങുകയും ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ അസോസിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുതുമുഖ താരങ്ങളായി എത്തിയ നന്ദു ആനന്ദും റോഷൻ ഉല്ലാസും തുടക്കത്തിന്റെ യാതൊരു പതർച്ചകളുമില്ലാതെ തങ്ങളുടെ റോളുകൾ കൈയടക്കത്തോടെ അവതരിപ്പിച്ചു. ശ്രീകുമാരന്‍ തമ്പി, ബി.കെ. ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി, ഫോര്‍ മ്യൂസിക് എന്നിവര്‍ സംഗീതം പകരുന്നു. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റര്‍ വിഷാല്‍ വി എസ്. പ്രേക്ഷകർക്ക് സ്വന്തം ജീവിതത്തോട് ചേർത്ത് വെക്കാവുന്ന നിരവധി മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രം കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago