മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനും തെന്നിന്ത്യൻ താരം അരവിന്ദ് സ്വാമിയും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ഒറ്റ്. ദ്വിഭാഷാ ചിത്രമായ ഒറ്റിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. തമിഴിൽ രണ്ടകം എന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടി പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ വളരെ വ്യത്യസ്തമായ ലുക്കിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. മോഷൻ പോസ്റ്ററിൽ നിറയെ ആയുധങ്ങളാണ് കാണാൻ കഴിയുന്നത്. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് മോഷൻ പോസ്റ്റർ ഏറ്റെടുത്തിരിക്കുന്നത്. സെപ്റ്റംബർ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കാൽ നൂറ്റാണ്ടിനു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന വേളയില്‍ തന്നെ ‘ഒറ്റ്’ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് ഒറ്റ് എന്ന ചിത്രത്തിൽ അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ഒറ്റിലെ പ്രണയഗാനം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാലന്റൈൻ ദിനത്തിൽ ആയിരുന്നു ചിത്രത്തിലെ ആദ്യ പ്രണയഗാനം റിലീസ് ചെയ്തത്. തമിഴിലും മലയാളത്തിലും വീഡിയോ ഗാനം റിലീസ് ചെയ്തിരുന്നു. ‘ഒരേ നോക്കിൽ’ എന്ന് തുടങ്ങുന്ന മലയാളം ഗാനത്തിന്റെ വരികൾ വിനായക് ശശികുമാർ രചിച്ചപ്പോൾ ‘ഒരേ പാർവയി’ എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിന്റെ വരികൾ മോഹൻ രാജ് ആണ് രചിച്ചത്. എ എച്ച് ഖാസിഫ് ആണ് സംഗീതം നൽകിയിയത്.
ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് സജീവാണ്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നതായാണ് റിപ്പോര്‍ട്ട്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…