ഇന്ത്യൻ സിനിമയുടെ ആരാധകർ ഏവരും ഏറെ ആകാംക്ഷയോടെയും ആഗ്രഹത്തോടെയും കാത്തിരിക്കുന്ന ഒന്നാണ് ഖാൻ ത്രയം ഒന്നിക്കുന്ന കാഴ്‌ച. മൂന്നുപേരെയും ഒന്നിപ്പിക്കുന്ന ഒരു സ്ക്രിപ്റ്റ് ഇതേവരെ തയ്യാറായിട്ടില്ല എന്നതും എടുത്തുപറയേണ്ട ഒരു കാര്യമാണ്. എന്നാൽ ഇപ്പോൾ മൂവരും ഒന്നിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കാരണമാകുന്നുവെന്ന് റിപ്പോർട്ട്. ജലസംരക്ഷണത്തിനായുള്ള പ്രധാനമന്ത്രിയുടെ ജലസഞ്ചയ് എന്ന പദ്ധതിക്കായി മൂവരെയും ഒരുമിച്ച് ഒരു വീഡിയോ ചെയ്യാൻ പ്രധാനമന്ത്രി ക്ഷണിച്ചതായി ഒരു പ്രമുഖ ബോളിവുഡ് ഓൺലൈൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. യൂണിയൻ ക്യാബിനറ്റ് മിനിസ്റ്റർ ഗജേന്ദ്ര സിംഗ് ശെഖാവത് ഇതിനായി മൂവരേയും സമീപിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആമിർ ഖാൻ, അമിതാഭ് ബച്ചൻ എന്നിവർ ഈ പദ്ധതിയിൽ ആദ്യമേ തന്നെ പങ്കാളികളാണ്. മൂവരും ഒന്നിക്കുമ്പോൾ കൂടുതൽ പബ്ലിസിറ്റി ലഭിക്കുമെന്നതിനാലാണ് ഇവരെ സമീപിച്ചിട്ടുള്ളത്. എങ്കിലും മൂവരും ഇതേവരെ സമ്മതം അറിയിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…