കോരിച്ചൊരിയുന്നെ മഴയത്തും തിയറ്ററുകളിൽ പാപ്പനെ കാണാൻ ആളുകൾ ഒഴുകിയെത്തുകയാണ്. തിയറ്ററുകളിൽ പാപ്പനും പിള്ളേരും പ്രദർശനം തുടരുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷും ഒരു പ്രധാനവേഷത്തിൽ സിനിമയിൽ എത്തുന്നുണ്ട്. തിയറ്ററുകളിൽ പ്രേക്ഷകരെ കാണാനും സുരേഷ് ഗോപി എത്തി. മിക്ക തിയറ്ററുകളിലും വൻ വരവേൽപ്പാണ് പ്രേക്ഷകർ സുരേഷ് ഗോപിക്ക് നൽകിയത്.
ചിത്രം റിലീസ് ചെയ്ത് നാലുദിവസം കൊണ്ട് 13.28 കോടി രൂപയാണ് പാപ്പൻ സ്വന്തമാക്കിയത്. കോരിച്ചൊരിഞ്ഞ മഴയിലും അഞ്ചാംദിവസം ചിത്രത്തിന് ഒരു കോടിയിലേറെ രൂപ കളക്ഷൻ നേടാൻ സാധിച്ചു. കഴിഞ്ഞദിവസം നൂറനാട് സ്വാതി തിയറ്ററിൽ എത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ നിരവധി ആരാധകരായിരുന്നു എത്തിയത്. റിലീസ് ചെയ്ത് അഞ്ചാം ദിവസവും മിക്ക തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകൾ ആയിരുന്നു.
മാസ് ഫാമിലി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് പാപ്പൻ എത്തിയത്. ചിത്രത്തിൽ വമ്പൻ താരനിരയാണ് സുരേഷ് ഗോപിക്ക് ഒപ്പം അണിനിരന്നത്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആർ ജെ ഷാൻ ആണ് ചിത്രത്തിന്റെ തിരക്കഥ. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സഹനിര്‍മാണം – വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, സുജിത് ജെ നായര്‍, ഷാജി. ക്രിയേറ്റീവ് ഡയറക്ടര്‍ – അഭിലാഷ് ജോഷി, എഡിറ്റര്‍ – ശ്യാം ശശിധരന്‍, സംഗീതം – ജേക്‌സ് ബിജോയ്, ഗാനരചന – മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സെബാസ്റ്റ്യന്‍ കൊണ്ടൂപറമ്പില്‍, തോമസ് ജോണ്‍, കൃഷ്ണമൂര്‍ത്തി. സൗണ്ട് ഡിസൈന്‍ – വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആര്‍ട്ട് – നിമേഷ് എം താനൂര്‍ മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം – പ്രവീണ്‍ വര്‍മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – എസ് മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് – നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍സ് – ഓള്‍ഡ് മങ്ക്‌സ്. പി ആര്‍ ഒ – മഞ്ജു ഗോപിനാഥ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…