നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മൈസൂരിൽ വെച്ചാണ് ചിത്രീകരണം പൂർത്തിയായത്. ചിത്രം പാക്ക് അപ്പ് ആയതിന്റെ സന്തോഷം സംവിധായകനും താരങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. രണ്ടു മാസത്തോളം നീണ്ടു നിന്ന ഷൂട്ടിംഗ് യാത്രയാണ് അവസാനിച്ചത്. സല്യൂട്ടിന് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
‘ഒരു അത്ഭുതകരമായ യാത്ര അവസാനിക്കുന്നു’ എന്നാണ് പാക്ക് അപ്പ് ചിത്രം പങ്കുവെച്ചു കൊണ്ട് നിവിൻ പോളി കുറിച്ചത്. എല്ലാ സാങ്കേതിക വിദഗ്ദർക്കും കലാകാരൻമാർക്കും നന്ദി പറഞ്ഞുകൊണ്ട് ആയിരുന്നു റോഷൻ ആൻഡ്രൂസിന്റെ കുറിപ്പ്. ‘പാക്ക് അപ്പ് ദിവസം. എന്റെ എല്ലാ സാങ്കേതികവിദഗ്ദർക്കും ആർട്ടിസ്റ്റുകൾക്കും നന്ദി. നിർമാതാക്കാളായ അജിത് വിനായകയ്ക്കും സരത്തിനും ഒരു വലിയ ഹഗ്. പ്രിയപ്പെട്ട നവീൻ, അത്ഭുതകരമായ നിന്റെ തിരക്കഥയ്ക്ക് നന്ദി. എല്ലാവർക്കും സ്നേഹം.’ – പാക്ക് അപ്പ് ചിത്രം പങ്കുവെച്ചു കൊണ്ട് സംവിധായകൻ റോഷൻ ആൻഡ്രൂസ് കുറിച്ചു. ചിത്രം പാക്ക് അപ്പ് ആയതിൽ സന്തോഷം അറിയിച്ച് കൊണ്ട് സൈജു കുറുപ്പും കുറിപ്പ് പങ്കുവെച്ചു. മൈസൂര്‍, ബാംഗ്ലൂര്‍, ചിത്രദുര്‍ഗ, സുന്ദര്‍, ഹോസ്‌പേട്ട് എന്നിവിടങ്ങളിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം.
അജു വര്‍ഗീസ്, സൈജു കുറുപ്പ്, സാനിയ ഇയ്യപ്പന്‍, സിജു വില്‍സന്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജേക്ക്‌സ് ബിജോയുടേതാണ് സംഗീതം. ഛായാഗ്രഹണം – ആര്‍ ദിവാകര്‍. ‘നമുക്ക് പാര്‍ക്കാം മുന്തിരിതോപ്പുകള്‍’ എന്ന ചിത്രത്തലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ശാരിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മഹാവീര്യറാണ് നിവിന്‍ പോളിയുടെ ഏറ്റവും പുതുതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം. ജൂലൈ 22നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…