പ്രേക്ഷകർക്ക് എന്നും ആവേശം നൽകിയിട്ടുള്ള ചിത്രങ്ങളാണ് പൊളിറ്റിക്കൽ അല്ലെങ്കിൽ സോഷ്യൽ ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രങ്ങൾ. സമൂഹത്തിൽ നടക്കുന്ന പല അന്യായങ്ങളും തുറന്നു കാണിക്കുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ വലിയ രീതിയിൽ സ്വീകരിക്കപ്പെടാറുമുണ്ട്. മലയാളത്തിൽ ഒരുപിടി നല്ല സോഷ്യൽ ത്രില്ലറുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ആ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച പട എന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ കമാൽ കെ എം ആണ്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇ ഫോർ എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദിവാസികൾക്ക് വേണ്ടി പട പൊരുതുന്ന അയ്യൻകാളി പട എന്ന നാലംഗ സംഘത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. 1996ൽ കേരള നിയമസഭ പാസാക്കിയ ആദിവാസി ഭൂനിയമം റദ്ദാക്കാൻ ആവശ്യപ്പെട്ടുകൊണ്ട്, ആദിവാസികൾക്കു അവരുടെ ഭൂമി തിരികെ നൽകാനും പറഞ്ഞു കൊണ്ട് ഒരു സംഘം ജില്ലാ കളക്ടറെ ബന്ദിയാക്കി വെക്കുന്നതാണ് ഇതിന്റെ പ്രമേയം. ആദിവാസികൾക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടവും വിപ്ലവവും അതിജീവനവുമാണ് ഇതിലൂടെ കാണിച്ചു തരുന്നത്.
എല്ലാത്തരം പ്രേക്ഷകരെയും ഒരേ പോലെ തൃപ്തരാക്കുന്ന ഒരു ഗംഭീര സോഷ്യൽ ത്രില്ലറായാണ് കമാൽ കെ എം ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് തന്നെ പറയാം. സംവിധായകൻ തന്നെ രചിച്ച ഗംഭീര തിരക്കഥക്ക് അദ്ദേഹം തന്നെ പകർന്നു നൽകിയ ദൃശ്യ ഭാഷ അതിലും മികച്ചതായിരുന്നു. വളരെ മികച്ച രീതിയിൽ തന്നെ ആരംഭിച്ച ഈ ചിത്രത്തിന്റെ കഥ പറച്ചിൽ അവസാന ഭാഗങ്ങളിൽ എത്തിയപ്പോൾ മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. സംവിധായകന്റെ കഴിവ് വളരെയധികം പ്രകടമായ മുഹൂർത്തങ്ങൾ ഒരുപാട് നിറഞ്ഞ ഒരു ചിത്രമാണ് പട. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്ഥാനം കഥയിൽ നൽകാനും അത് പോലെ തന്നെ സംഭാഷണങ്ങൾ കുറിക്കു കൊള്ളുന്ന വിധത്തിൽ ഉപയോഗിക്കാനും സംവിധായകൻ കമാൽ കെ എമ്മിന് കഴിഞ്ഞിട്ടുണ്ട്. മാസും ക്ലാസും ഒരേ പോലെ ചേർന്ന ഒരു തിരക്കഥയായിരുന്നു ഈ ചിത്രത്തിന്റെ അടിത്തറയായി നിൽക്കുന്നത്. കഥയുടെ ആഴവും അത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ട രീതിയും അഭിനന്ദനം അർഹിക്കുന്നുണ്ട്. വളരെ ത്രില്ലിംഗ് ആയി മുന്നോട്ടു പോകുന്ന ഈ ചിത്രം ആദ്യാവസാനം വളരെ പ്രസക്തമായ കാര്യങ്ങളാണ് പ്രേക്ഷകരുടെ മുന്നിലേക്ക് വെക്കുന്നത്. നമ്മുക്ക് വിളിച്ചു പറയണം എന്ന് തോന്നുന്ന പല കാര്യങ്ങളും ഈ ചിത്രത്തിലൂടെ സമൂഹത്തിനോട് വിളിച്ചു പറയുന്നുണ്ട് സംവിധായകൻ.
രാകേഷ് എന്ന കേന്ദ്ര കഥാപാത്രമായി കുഞ്ചാക്കോ ബോബൻ തിളങ്ങിയപ്പോൾ കൈയ്യടി നേടിയത് ബാലുവായി എത്തിയ വിനായകനാണ്. അതുപോലെ അരവിന്ദനായി എത്തിയ ജോജു ജോർജ്, നാരായണൻകുട്ടിയായി എത്തിയ ദിലീഷ് പോത്തൻ എന്നിവരും ഗംഭീര പ്രകടനമാണ് നൽകിയത്. മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, കനി കുസൃതി, പ്രകാശ് രാജ്, അർജുൻ രാധാകൃഷ്ണൻ, സലിം കുമാർ, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ, സാവിത്രി ശ്രീധരൻ, വി കെ ശ്രീരാമൻ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, സജിത മഠത്തിൽ, ബിറ്റോ ഡേവിസ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. സമീർ താഹിർ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ കഥക്കാവശ്യമായ അന്തരീക്ഷം ഒരുക്കിയപ്പോൾ വിഷ്ണു വിജയൻ തന്റെ പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തെ വേറെ ഒരു തലത്തിലേക്ക് ഉയർത്തി. ഷാൻ മുഹമ്മദ് തന്റെ എഡിറ്റിംഗ് മികവ് പുറത്തെടുത്തപ്പോൾ ഈ ചിത്രം സാങ്കേതികമായി ഉയർന്ന നിലവാരത്തിലെത്തിക്കുകയും അതുപോലെ തന്നെ മികച്ച ഒഴുക്കോടെ മുന്നോട്ടു പോവുകയും ചെയ്തിട്ടുണ്ട്.
പട ഒരു കമ്പ്ലീറ്റ് ക്ലാസ് ആൻഡ് മാസ്സ് സോഷ്യൽ ത്രില്ലർ ആണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഈ ചിത്രം അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും മികച്ചു നിൽക്കുന്ന ചിത്രമാണ്. ഒരുപക്ഷെ ഈ അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് പട എന്ന് നിസംശയം പറയാൻ സാധിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…