‘സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസി അധികാരം ദുരുപയോഗം ചെയ്യുന്നു’; പടവെട്ട് സംവിധായകൻ ലിജു കൃഷ്ണ

മലയാള സിനിമാരംഗത്തെ വനിതാ താരങ്ങളുടെ സംഘടനയായ ഡബ്യു സി സിക്ക് എതിരെ പടവെട്ട് സംവിധായകൻ ലിജു കൃഷ്ണ. ഡബ്ല്യു സി സി രൂപം കൊണ്ട സമയത്ത് ആ സംഘടനയും സംഘടനയുടെ ആവശ്യകതയും വളരെ സ്വാഗതാർഹമായി ചിന്തിച്ചയാളാണ് താനെന്ന് ലിജു പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലിജു ഇങ്ങനെ പറഞ്ഞത്. ഏതൊരു മേഖലയിലും അത്തരത്തിലുള്ള സംഘടനകളും അവരുടെ പ്രവർത്തനങ്ങളും ആവശ്യമാണെന്നും അതിനെ ഒന്നിനും എതിർക്കുന്ന ആളല്ല താനെന്നും ലിജു വ്യക്തമാക്കി.

പക്ഷേ, വ്യക്തികൾ സംഘടനയേക്കാൾ വളർന്ന് കഴിയുമ്പോൾ അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി സംഘടനയെ വശത്താക്കി കൊണ്ട് അതിനെ ഒരു ടൂൾ ആയി ഉപയോഗിക്കാൻ പറ്റുമയായിരിക്കാം. ഈ അടുത്ത കാലത്ത് താൻ തുറന്നു പറഞ്ഞുവെന്ന കാര്യങ്ങളിലൊന്നും സംഘടനയോട് എതിർപ്പില്ല. തനിക്കെതിരെ ഒരു പ്രശ്നം വന്നപ്പോൾ തന്നോട് ഡബ്ല്യു സി സി അതിനെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും അതിൽ തനിക്ക് പരാതിയില്ലെന്നും ലിജു പറഞ്ഞു. നിയമപരമായ വഴിയിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ അതിനോട് പരിപൂർണമായി നീതി പുലർത്തി അച്ചടക്കത്തോടെ മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായ ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞ ഒരു കാര്യം അവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത തനിക്കില്ലെന്നും താനിനി കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് മറ്റൊരു സ്പേസിലാണെന്നും ലിജു പറഞ്ഞു. അതിനെ ആ മര്യാദയോടെയാണ് താൻ സമീപിച്ചതെന്നും അത് അവർ മനസിലാക്കണമെന്നും ഇവിടെ കാര്യങ്ങളെ ഇഴകീറി പരിശോധിക്കുന്ന ഒരു കോടതി സിസ്റ്റം ഉണ്ടെന്നും ലിജു പറഞ്ഞു. ആ ഒരു തലത്തിലേക്ക് കാര്യങ്ങൾ എത്തിക്കഴിയുമ്പോൾ പാരലൽ കോടതിയുടെ ആവശ്യം ഇല്ലെന്നും ലിജു പറഞ്ഞു. തന്നോട് പല രീതിയിൽ ഒളിഞ്ഞും തെളിഞ്ഞും ഗീതു മോഹൻദാസ് യുദ്ധം ചെയ്തിട്ടുണ്ടെന്നും താൻ പറയുന്നതു പോലെ തിരക്കഥയിൽ മാറ്റം വരുത്തിയില്ലെങ്കിൽ നിവിൻ പോളി സിനിമ ചെയ്യില്ലെന്ന് വരെ തന്നോട് ഗീതു മോഹൻദാസ് പറഞ്ഞിട്ടുണ്ടെന്നും ലിജു നേരത്തെ ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago