ന്യൂജെൻ ആയ ജാക്സൺ ബസാർ യൂത്ത് – പള്ളിപ്പെരുന്നാളിന് മാത്രമല്ല, റീൽസിലും സോഷ്യൽ മീഡിയയിലും ഇവരാണ് താരം

പള്ളിപ്പെരുന്നാളിലെ അടിപൊളി ബാൻഡ് മേളവുമായി ജാക്സൺ ബസാർ യൂത്തിലെ വീഡിയോ സോംഗ് എത്തി. നൂറുകണക്കിന് ആളുകളുടെ മധ്യത്തിൽ ട്രംപെറ്റ് വായിക്കുന്ന ജാഫർ ഇടുക്കി. കൂടെ ലുക്മാനും ചേർന്നുള്ള ജാക്സൺ ബസാർ യൂത്തിലെ പള്ളി പെരുന്നാൾ ഗാനമാണഅ പുറത്തിറങ്ങിയത്. കെട്ടിലും മട്ടിലും ഒരു കളർ ഫുൾ എന്റെർറ്റൈനെർ വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സുഹൈല്‍ കോയയുടെ വരികള്‍ മത്തായി സുനിലും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി എത്തുന്നു. ഉസ്മാന്‍ മാരാത്തിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്‌സണ്‍ ബസാര്‍ യൂത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

സഹനിര്‍മാണം – ഷാഫി വലിയപറമ്പ, ഡോ. സല്‍മാന്‍,( ക്യാം-എറാ ക്യുറേറ്റേഴ്‌സ് ) ലൈന്‍ പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), എക്‌സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് – അമീന്‍ അഫ്‌സല്‍, ശംസുദ്ധീന്‍ എംടി, വരികള്‍ – സുഹൈല്‍ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – അനീസ് നാടോടി, സ്റ്റീല്‍സ് – രോഹിത്ത് കെ എസ്, മേക്കപ്പ് – ഹക്കീം കബീര്‍, ടൈറ്റില്‍ ഡിസൈന്‍ – പോപ്കോണ്‍, പരസ്യകല – യെല്ലോ ടൂത്ത്, സ്റ്റണ്ട് – ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിന്നി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഷിന്റോ വടക്കേക്കര, സഞ്ജു അമ്പാടി, വിതരണം – സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്, പിആര്‍ഒ – ആതിര ദില്‍ജിത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago