ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രം ‘സല്യൂട്ട്’ തിയറ്ററുകളിലേക്ക്. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യചിത്രമാണിത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച പോസ്റ്റർ പുറത്തിറങ്ങിയത്. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിൽ നായിക.
സല്യൂട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുള്ള പോസ്റ്റർ മമ്മൂട്ടിയും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചു. ‘Aravind Karunakaran is on a mission!Salute…releasing in theaters worldwide on January 14, 2022’ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി പോസ്റ്റർ ഷെയർ ചെയ്തത്. മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് എത്തിയത്. ‘വെക്കെടാ ഫോൺ താഴെ’, ‘മമ്മൂക്ക കുഞ്ഞിക്ക പിന്നെയും നിങ്ങളുടെ ഫോൺ മോഷ്ടിച്ചു’, ‘കുഞ്ഞിക്ക വീണ്ടും ഫോൺ അടിച്ചുമാറ്റിയോ. മമ്മൂക്കയുടെ ഫോൺ കാണാനില്ല’ എന്ന് പോകുന്നു കമന്റുകൾ. സാധാരണ ദുൽഖർ സൽമാന്റെ ചിത്രങ്ങളുടെ പ്രമോഷന്റെ ഭാഗമായി പോസ്റ്ററുകളോ ട്രയിലറുകളോ ഒന്നും മമ്മൂട്ടി സ്വന്തം പേജിലൂടെ പങ്കുവെക്കാറില്ല. കുറുപ് സിനിമയുടെ റിലീസിന് മുമ്പായിരുന്നു ഇതിന് ഒരു മാറ്റം വന്നത്. മമ്മൂട്ടിയുടെ ഫോൺ അടിച്ചു മാറ്റി ദുൽഖർ തന്നെയാണ് പോസ്റ്റ് ഇട്ടതെന്ന് ട്രോളുകൾ വന്നിരുന്നു. വാർത്താസമ്മേളനത്തിൽ ട്രോളുകൾ സത്യമാണെന്ന് ദുൽഖർ സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സല്യൂട്ടിന്റെ പോസ്റ്ററും ദുൽഖർ അത്തരത്തിൽ അടിച്ചുമാറ്റി പങ്കുവെച്ചതാണെന്നാണ് ആരാധകർ പറയുന്നത്.
മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം – അസ്‍ലം പുരയിൽ, മേക്കപ്പ് – സജി കൊരട്ടി, വസ്ത്രാലങ്കാരം – സുജിത് സുധാകരൻ, ആർട്ട് – സിറിൽ കുരുവിള, സ്റ്റിൽസ് – രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ – ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. – അമർ ഹാൻസ്പൽ, അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് – അലക്സ് ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ. പിആർഒ – മഞ്ജു ഗോപിനാഥ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…