സിനിമയുടെ പരസ്യങ്ങൾ ജനങ്ങളിലേക്ക് എത്തുമ്പോഴാണ് അത് ശ്രദ്ധേയമാകുക. പരസ്യ പ്രചാരണത്തിനായി പലപ്പോഴും വേറിട്ട മാർഗങ്ങളിലൂടെ സഞ്ചരിക്കുന്ന മലയാള സിനിമ ഇപ്പോൾ സഞ്ചരിക്കുന്നത് കെ എസ് ആർ ടി സി യോടൊപ്പമാണ്. ഇടക്കാലത്തു കെ എസ് ആർ ടി സി നിരക്ക് കൂടിയതിനെ തുടർന്ന് സിനിമ പോസ്റ്റർ വണ്ടിയിൽ പതിപ്പിക്കുന്നതിൽ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ കെ എസ് ആർ ടി സിയുടെ ഹൃദയപരമായ സമീപത്തിലൂടെ നിരത്തിലേക്ക് പറക്കാൻ തയ്യാറാക്കുകയാണ് മലയാള സിനിമ.അതിനുള്ള അവസരം ലഭിച്ചിരിക്കുന്നതോ പഞ്ചവർണ്ണ തത്തക്കും. മിമിക്രി താരവും, അവതാരകനുമായ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ആദ്യത്തെ ചലച്ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ നിര്‍മാണം മണിയന്‍ പിള്ള രാജുവാണ്. സപ്തതരംഗ് സിനിമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ജയറാം വ്യത്യസ്തമായ ഒരു ലുക്കില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. രമേഷ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സമൂഹത്തിലെ വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടുപേരുടെ കൂടിച്ചേരലുകള്‍. രണ്ടുപേരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിഫലനങ്ങളാണ് രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്.
അനുശ്രീയാണ് നായികയാകുന്നത്. ജനാര്‍ദ്ദനന്‍, സലിംകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോജു ജോര്‍ജ്, അശോകന്‍, പ്രേംകുമാര്‍, മണിയന്‍പിള്ള രാജു, കുഞ്ചന്‍, ബാലാജി, ചാലി പാലാ, നന്ദനുണ്ണി, സാജന്‍ പള്ളുരുത്തി, സീമാ ജി. നായര്‍, മഞ്ജു മറിമായം, കനകലത തുടങ്ങിയവര്‍ പ്രധാന താരങ്ങളാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍, നാദിര്‍ഷ എന്നിവര്‍ ഈണം പകരുന്നു. പ്രദീപ് നായര്‍ ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സിനിമ വിഷു റിലീസായി തിയറ്ററുകളിൽ എത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…