Categories: Malayalam

അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ൪ട്ട്. ഒരേ ഒരു രാജാവ് രജിത് സാ൪ തന്നെ;രജിത് സാറിന് പിന്തുണമായി സന്തോഷ് പണ്ഡിറ്റ്

ജന പ്രിയ ഷോ ബിഗ്‌ബോസില്‍ നിന്ന് ഡോ രജിത് കുമാര്‍ പുറത്തായി. ഈ ആഴ്ചയായിരുന്നു ടാസ്‌കിനിടയില്‍ ഡോ രജിത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത്. ഉടന്‍ തന്നെ ബിഗ്‌ബോസ് അദ്ദേഹത്തെ ഷോയില്‍ നിന്നും താത്കാലികമായി പുറത്താക്കുകയും ചെയ്തു. രേഷ്മയ്ക്ക് വിദഗ്ത ചികിത്സയും നല്‍കി.

ഈ ആഴ്ച അവസാനം മോഹന്‍ലാല്‍ വന്ന് ഇതൊരു പ്രാങ്ക് ആയിരുന്നുവെന്നു വിശ്വസിക്കാനാണ് ഇഷ്ടമെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. പക്ഷെ ഇന്ന് മോഹന്‍ലാല്‍ എത്തിയപ്പോള്‍ നടന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. രേഷ്മയുടെ മാതാപിതാക്കള്‍ മാപ്പ് പറഞ്ഞാല്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും രേഷ്മ മാപ്പ് കൊടുക്കാന്‍ സാധിക്കില്ലെന്ന് പറയുകയും അദ്ദേഹം ഷോയില്‍ നിന്ന് പുറത്താകുകയും ചെയ്തു. ഇതിൽ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

പണ്ഡിറ്റിന്ടെ “ബിഗ് ബോസ്സ്” നിരീക്ഷണം..

പാവം Dr. രജിത് സാ൪ പരിപാടിയില് നിന്നും ഔട്ടായതില് വിഷമം ഉണ്ടേ. ഇത്തവണത്തെ വിന്ന൪ ആകുമെന്നും flat അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയത്. പക്ഷേ ..

സാറിനെ ഇടിച്ചവനെ ടാസ്കിന്ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാൻ കാരണമായവരെ ടാസ്കിന്ടെ ഭാഗമാണെന്ന രീതിയില് വെറുതെ വിട്ടു. എന്നാല് സാറിന്ടെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്കിന്ടെ ഭാഗമെന്ന നീതി കിട്ടിയില്ല.

രജിത് സർ നു എന്തെല്ലാം പരുക്കുകൾ പറ്റിയതാണെന്ന് കൂടി ഓ൪ക്കണമായിരുന്നു.

ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീർപ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല.

(വാല് കഷ്ണം..അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ൪ട്ട്. ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ.. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു.

🧡നിങ്ങൾ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്…. നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪)

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago